Quantcast

'രമയ്ക്ക് കരുത്തേകാന്‍ ഉമയും വേണം'; തൃക്കാക്കരയിൽ യുഡിഎഫിനെ പിന്തുണച്ച് ജോയ് മാത്യു

  • 'ഒരാൾ വിശ്വസിച്ച പാർട്ടിയുടെ വെട്ടുകളേറ്റ് വീണ യോദ്ധാവിന്റെ ഭാര്യ മറ്റൊരാൾ പടക്കളത്തിൽ സ്വയം എരിഞ്ഞടങ്ങിയ പോരാളിയുടെ ഭാര്യ'

MediaOne Logo

Web Desk

  • Published:

    20 May 2022 5:32 AM GMT

രമയ്ക്ക് കരുത്തേകാന്‍ ഉമയും വേണം; തൃക്കാക്കരയിൽ യുഡിഎഫിനെ പിന്തുണച്ച് ജോയ് മാത്യു
X

തൃക്കാക്കരയിൽ യുഡിഎഫിന്റെ പിന്തുണച്ച് നടൻ ജോയ് മാത്യു. ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയുമായി ഉമ തോമസിനെ താരതമ്യം ചെയ്താണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

രമ വിശ്വസിച്ച പാർട്ടിയുടെ വെട്ടുകളേറ്റ് വീണ യോദ്ധാവിന്റെ ഭാര്യയാണെന്നും ഉമ പടക്കളത്തിൽ സ്വയം എരിഞ്ഞടങ്ങിയ പോരാളിയുടെ ഭാര്യയാണെന്നും ജോയ് മാത്യു പറഞ്ഞു. രമയ്ക്ക് കരുത്തേകാൻ ഉമകൂടി വേണം എന്ന് ഏത് മലയാളിയാണ് ആഗ്രഹിക്കാത്തതെന്നും ജോയ് മാത്യു കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

രക്തസാക്ഷികളുടെ

ഭാര്യമാർ

----------------------

ഒരാൾ വിശ്വസിച്ച പാർട്ടിയുടെ

വെട്ടുകളേറ്റ് വീണ

യോദ്ധാവിന്റെ ഭാര്യ

മറ്റൊരാൾ

പടക്കളത്തിൽ

സ്വയം എരിഞ്ഞടങ്ങിയ

പോരാളിയുടെ ഭാര്യ

ആദ്യം പറഞ്ഞയാൾ

യുഡിഎഫിനൊപ്പം

മൽസരിച്ചു ജയിച്ചു

തലയുയർത്തിപിടിച്ച്

നിയമസഭയിൽ എത്തിയ

ഒരേയൊരു സ്ത്രീ -രമ

ഇനിയുള്ളത് മത്സര രംഗത്തുള്ള ഉമ

രമയ്ക്ക് കരുത്തേകാൻ

ഉമകൂടി വേണം എന്ന്

ഏത് മലയാളിയാണ്

ആഗ്രഹിക്കാത്തത് !

Summary: Joy Mathew Supports Uma Thomas In Thrikkakkarara Assembly Bypoll

TAGS :

Next Story