ജോയിയുടെ മരണം: ബി.ജെ.പിയുടെ കോർപ്പറേഷൻ മാർച്ചിൽ സംഘർഷം
പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
തിരുവനന്തപുരം: ആമഴിയഞ്ചാൻ തോട്ടിൽ മാലിന്യം വൃത്തിയാക്കുന്നതിനിടെ ജോയി മരണപ്പെട്ടതിന്റെ ഉത്തരവാദിത്തം കോർപ്പറേഷഷനാണെന്ന് ആരോപിച്ച് ബി.ജെ.പി നടത്തിയ മാർച്ച് സംഘർഷഭരിതം. കോർപ്പറേഷന്റെ അകത്തേക്ക് ചാടി കടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമായി. ബാരിക്കേട് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
എന്നിട്ടും കോർപ്പറേഷന്റെ അകത്തേക്ക് 17 പ്രവർത്തകർ പ്രവേശിച്ചു. ഇവരെ എ.ആർ ക്യാമ്പിലേക്ക് മാറ്റി. 10 പുരുഷന്മാരും 7 വനിതകളുമാണ് ഇതിൽ ഉണ്ടായിരുന്നത്. പിന്നീട് പ്രവർത്തകർ എൽ.എം.എസ്-വെള്ളിയമ്പലം റോഡ് ഉപരോധിച്ചു. ഇതിനെ തുടർന്ന് നഗരത്തിൽ വൻ ഗതാകത കുരുക്കനുഭവപ്പെട്ടു.
Next Story
Adjust Story Font
16