വിധികർത്താക്കൾ വിവേചനപരമായി പെരുമാറി; ട്രാൻസ്ജെൻഡർ കലോത്സവം മത്സരാർഥികൾ ബഹിഷ്കരിച്ചു
കലോത്സവം സമാപിക്കുന്നതിന് തൊട്ട് മുൻപാണ് മത്സരാർത്ഥികൾ വിധികർത്താക്കൾക്കെതിരെയും സംഘാടകർക്കെതിരെയും രംഗത്ത് വന്നത്.
തിരുവനന്തപുരം: സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരള ട്രാൻസ്ജെൻഡർ കലോത്സവ വേദിയിൽ മത്സരാർത്ഥികളുടെ പ്രതിഷേധം. ജഡ്ജിമാർ ഫോൺ ഉപയോഗിച്ചുവെന്നാണ് മത്സരാർത്ഥികളുടെ ആരോപണം. സമ്മാനദാന ചടങ്ങും മത്സരാർത്ഥികൾ ബഹിഷ്കരിച്ചു.
വിധികർത്താക്കളിലും സംഘാടകരിലും ചിലർ വിവേചനപരമായാണ് പെരുമാറിയതെന്നും വിധി നിർണയം മൊബൈലിൽ നോക്കിയാണ് നടത്തിയതെന്നും ആരോപിച്ചാണ് മത്സരാർത്ഥികൾ പരിപാടി ബഹിഷ്‌കരിച്ചത്. കലോത്സവം ഇനി വേണ്ടെന്നും ആവശ്യം. നീതിപൂർവ്വമായ എല്ലാ സംഘാടകർ പെരുമാറിയതെന്നും മത്സരാർത്ഥികൾ ആരോപിച്ചു.
കലോത്സവം സമാപിക്കുന്നതിന് തൊട്ട് മുൻപാണ് മത്സരാർത്ഥികൾ വിധികർത്താക്കൾക്കെതിരെയും സംഘാടകർക്കെതിരെയും രംഗത്ത് വന്നത്.
Next Story
Adjust Story Font
16