Quantcast

വിസ്മയ കേസിൽ വിധി തിങ്കളാഴ്ച; ഡിജിറ്റൽ തെളിവുകൾ നിർണായകം

മേൽ കോടതികൾ സ്വീകരിച്ച നിലപാടുകളും വിധിയിൽ പ്രതിഫലിക്കും

MediaOne Logo

Web Desk

  • Published:

    21 May 2022 1:22 AM GMT

വിസ്മയ കേസിൽ വിധി തിങ്കളാഴ്ച; ഡിജിറ്റൽ തെളിവുകൾ നിർണായകം
X

കൊല്ലം: സ്ത്രീധന പീഡനത്തിനിരയായി കൊല്ലത്ത് ആത്മഹത്യ ചെയ്ത വിസ്മയ കേസിൽ തിങ്കളാഴ്ച വിധി പറയുമ്പോൾ ഡിജിറ്റൽ തെളിവുകൾ നിർണായകം. പ്രതിയും വിസ്മയുടെ ഭർത്താവുമായ കിരൺ കുമാർ കുറ്റക്കാരനാണെന്ന് സ്ഥാപിക്കാൻ ഡിജിറ്റൽ തെളിവുകൾ പര്യാപ്തമാണെന്ന് നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

വിസ്മയ കേസിന്റെ അന്വേഷണ ഘട്ടത്തിലും വിചാരണ വേളയിലും സുപ്രധാന വഴിത്തിരിവായത് ഡിജിറ്റൽ തെളിവുകളാണ്. കിരൺ നിരന്തരം വിസ്മയയെ സ്ത്രീധനത്തിനായി പീഡിപ്പിച്ചിരുന്നു എന്നതിന്റെ സാക്ഷ്യമാകുന്നതും ഇതേ ഡിജിറ്റൽ തെളിവുകൾ തന്നെ. മുമ്പ് പല കേസുകളിലും ഡിജിറ്റൽ തെളിവുകളെ സംബന്ധിച്ച് മേൽ കോടതികൾ സ്വീകരിച്ച നിലപാടുകളും വിസ്മയ കേസ് വിധിയിൽ പ്രതിഫലിക്കും.

അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച 507 പേജുള്ള കുറ്റപത്രത്തിൽ ഡിജിറ്റൽ തെളിവുകൾ കൂടി ഉൾപ്പെട്ടപ്പോൾ 2419 പേജായിരുന്നു. ഡിജിറ്റൽ തെളിവുകൾക്ക് പുറമെ 42 സാക്ഷികളും, 120 രേഖകളും 12 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ സുജിതാണ് വിസ്മയ കേസിൽ വിധി പ്രഖ്യാപിക്കുക.

TAGS :

Next Story