ചോദ്യപേപ്പർ ചോർച്ചാ കേസ്: ഷുഹൈബിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
കേസിൽ സംഘടിത ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പ്രോസിക്യൂഷൻ
Trainee Web Journalist, MediaOne
- Updated:
2025-01-07 04:02:00.0
കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചാ കേസിൽ എംഎസ് സൊല്യൂഷൻ ഉടമ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. ഇന്നലെ കേസ് പരിഗണിച്ച കോടതി പൊലീസിനോട് കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ചിരുന്നു. കേസിൽ സംഘടിത ഗൂഡാലോചന നടക്കുന്നുണ്ടെന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.
മറ്റൊരു യൂട്യൂബ് ചാനൽ നടത്തുന്ന അധ്യാപകന്റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം എന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഈ സാഹചര്യത്തിലാണ് കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ചത്. മുൻകൂർ ജാമ്യം ലഭിച്ചാൽ ഷുഹൈബ് വൈകാതെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്നാണ് സുചന. ജാമ്യം കോടതി തള്ളിയാൽ ഷുഹൈബിനെ അറസ്റ്റ് ചെയ്യാനുള്ള നടപടി പൊലീസും വേഗത്തിലാക്കും.
Next Story
Adjust Story Font
16