Quantcast

താനൂർ ബോട്ട് ദുരന്തത്തില്‍ ജുഡിഷ്യൽ കമ്മിഷൻ വിചാരണ തുടങ്ങുന്നു

ജസ്റ്റിസ് മോഹനന്‍ കമ്മിഷൻ ഈ മാസം 27ന് തിരൂരിൽ സിറ്റിങ് നടത്തും

MediaOne Logo

Web Desk

  • Updated:

    2024-03-23 01:30:05.0

Published:

23 March 2024 1:25 AM GMT

The judicial commission begins the trial in the boat tragedy at Tanur in Malappuram district, Tanur boat tragedy, Justice Mohanan Commission
X

കൊച്ചി: മലപ്പുറം ജില്ലയിലെ താനൂരിലുണ്ടായ ബോട്ട് ദുരന്തത്തില്‍ ജുഡിഷ്യൽ കമ്മിഷൻ വിചാരണ തുടങ്ങുന്നു. താനൂർ ബോട്ട് ദുരന്തം അന്വേഷിക്കുന്ന ജസ്റ്റിസ് മോഹനന്‍ കമ്മിഷൻ ഈ മാസം 27ന് തിരൂരിൽ സിറ്റിങ് നടത്തും. സംഭവത്തില്‍ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുന്നത് ആലോചനയിലുണ്ട്.

ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ മൊഴി നല്‍കിയവർ ഹാജരാകണമെന്ന് നിർദേശിച്ച് കമ്മിഷന്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. കേസിലെ പ്രതികളും ഹാജരാകണം. ബോട്ട് അപകടത്തിന് ഇടയാക്കിയ സാഹചര്യത്തെപ്പറ്റി അന്വേഷിക്കുക, അപകടത്തില്‍ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഉത്തരവാദിത്തമുണ്ടോ എന്ന് അന്വേഷിക്കുക തുടങ്ങി അഞ്ച് കാര്യങ്ങളാണ് റിട്ട. ജസ്റ്റിസ് വി.കെ മോഹനന്റെ നേതൃത്വത്തിലുള്ള കമ്മിഷൻ അന്വേഷിക്കുന്നത്. ഇതുപ്രകാരം അപകടവുമായി ബന്ധപ്പെട്ട പ്രാഥമിക വിചാരണയിലേക്ക് കടക്കുകയാണ് കമ്മിഷൻ.

ലൈസൻസിങ് സംവിധാനങ്ങളുടെ പര്യാപ്തത, അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട പരിഹാരമാർഗങ്ങള്‍, മുൻകാല ബോട്ടപകടങ്ങളുടെ അന്വേഷണ കമ്മിഷൻ റിപ്പോർട്ടുകളിൽ സ്വീകരിച്ച നടപടികൾ എന്നിവയും പരിശോധിക്കുന്നുണ്ട്. അപകടം സംബന്ധിച്ച കണ്ടെത്തലുകളുടെയും അന്വേഷണത്തിൻ്റെയും ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുന്നതും കമ്മിഷൻ്റെ പരിഗണനയിലുണ്ട്.

Summary: The judicial commission begins the trial in the boat tragedy at Tanur in Malappuram district

TAGS :

Next Story