Quantcast

കൂളിംഗ് ഗ്ലാസ് വെച്ചതിന് ജൂനിയർ വിദ്യാർത്ഥിക്ക് നേരെ സിനിയേഴ്‍സിന്‍റെ മർദനം

കഴുത്തിനും കണ്ണിനും പരിക്കേറ്റ ജാബിർ കോളേജിലെ ആന്റി റാഗിങ്ങ് സെല്ലിലും മുക്കം പൊലീസിലും പരാതി നൽകിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    15 Feb 2023 10:35 AM

Published:

15 Feb 2023 10:31 AM

Junior ,seniors , cooling glass, ragging,
X

കോഴിക്കോട്: കൂളിംഗ് ഗ്ലാസ് വെച്ചതിനു വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിച്ചതായി പരാതി. മുക്കം കെ.എം.സി.റ്റി പോളി ടെക്‌നിക് കോളേജിലെ ബയോ മെഡിക്കൽ വിദ്യാർത്ഥി മുഹമ്മദ് ജാബിറിനാണ് മർദനമേറ്റത്. കഴുത്തിനും കണ്ണിനും പരിക്കേറ്റ ജാബിർ കോളേജിലെ ആന്റി റാഗിങ്ങ് സെല്ലിലും മുക്കം പൊലീസിലും പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച്ച ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജാബിറിനെ സീനിയർ വിദ്യാർത്ഥികള്‍ കൂട്ടം ചേർന്ന് മർദിക്കുകയായിരുന്നു. ജൂനിയർ ആയതിനാൽ കൂളിംഗ് ഗ്ലാസ് വെക്കാൻ അനുമതിയില്ലെന്ന് പറഞ്ഞാണ് മർദനം. മർദനമേറ്റ ജാബിർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

TAGS :

Next Story