'നീതി അകലെയാണ്'; ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിന്
പ്രോസിക്യൂഷൻ അനുമതി തേടിയുള്ള അപേക്ഷ കമ്മിഷണർ ഓഫീസിൽ നിന്ന് തിരിച്ചയച്ച പശ്ചാത്തലത്തിലാണ് സമരം
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിന്. ശനിയാഴ്ച കോഴിക്കോട് കമ്മീഷണർ ഓഫീസിന് മുന്നിൽ സത്യഗ്രഹമിരിക്കും. പ്രോസിക്യൂഷൻ അനുമതി തേടിയുള്ള അപേക്ഷ കമ്മിഷണർ ഓഫീസിൽ നിന്ന് തിരിച്ചയച്ച പശ്ചാത്തലത്തിലാണ് സമരം.
എ.സി.പി കെ സുദർശൻ നടത്തിയ അന്വേഷണത്തിൽ മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരും കേസിൽ കുറ്റക്കാരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുറ്റക്കാരായ നാലു പേരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടികൊണ്ട് കഴിഞ്ഞ മാസം 22-ാം തിയതി പൊലീസ് കമ്മീഷണർ ഓഫീസിൽ ഒരു അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഈ അപേക്ഷ അപൂർണമാണെന്നും ചില തിരത്തലുകൾ ആവശ്യമുണ്ടെന്നും കാണിച്ചു കൊണ്ട് കമ്മീഷണർ ഓഫീസിൽ നിന്ന് തിരിച്ചയക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് ഹർഷിന വീണ്ടും സമരത്തിലേക്ക് നീങ്ങുന്നത്. നീതി അകലെയാണ്. സർക്കാർ കുറ്റക്കാർക്കൊപ്പം നിൽക്കുന്നു തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഹർഷിന വീണ്ടും സമരത്തിലേക്ക് കടക്കുന്നത്. ശനിയാഴ്ച രാവിലെ മുതൽ കമ്മീഷമണർ ഓഫീസിന് മുന്നിൽ സത്യഗ്രഹം ഇരിക്കാനാണ് ഹരിഷിനയുടെ സമരസമിതിയുടെയും തീരുമാനം.
Adjust Story Font
16