Quantcast

കെ. ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവെക്കാനൊരുങ്ങി അടൂർ; നിലപാട് നാളെ വ്യക്തമാക്കിയേക്കും

ഡയറക്ടർ ശങ്കർ മോഹനൻ നേരത്തേ രാജിവെച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    30 Jan 2023 5:51 PM

Published:

30 Jan 2023 5:46 PM

Adoor Gopalakrishnan
X

തിരുവനന്തപുരം: കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങി അടൂർ ഗോപാലകൃഷ്ണൻ. നാളെ തിരുവനന്തപുരത്ത് മീറ്റ് ദ് പ്രസ്സിൽ നിലപാട് വ്യക്തമാക്കിയേക്കും. അനുനയ നീക്കത്തിന് സർക്കാർ ശ്രമം തുടരുകയാണ്.

ഡയറക്ടർ ശങ്കർ മോഹനൻ നേരത്തേ രാജിവെച്ചിരുന്നു. തുടർന്ന് ഷിബു അബ്രഹാമിനെ താത്കാലികമായി നിയമിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഫിനാൻസ് ഓഫീസറാണ് ഷിബു അബ്രഹാം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദൈനംദിന, ഭരണപരമായ കാര്യങ്ങൾ നിർവ്വഹിക്കാനാണ് താത്കാലിക ചുമതല നൽകിയിരിക്കുന്നത്.

ഡയറക്ടറെ മാറ്റുന്നതടക്കം 15 ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ ഇൻസ്റ്റിറ്റ്യൂട്ടിൽ സമരം നടത്തിയത്. ഡയറക്ടർ സ്ഥാനത്ത് നിന്ന് ശങ്കർ മോഹൻ സ്വമേധയാ രാജി വെച്ചിരുന്നു. 50 ദിവസം നീണ്ടു നിന്ന സമരം ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് വിദ്യാർഥികൾ അവസാനിപ്പിച്ചത്.

TAGS :

Next Story