കെ.സി റോസക്കുട്ടി ടീച്ചർ വനിതാ വികസന കോര്പ്പറേഷന് ചെയര്പേഴ്സന്
സ്ത്രീകളുടെ സാമ്പത്തിക പുരോഗതിയാണ് ലക്ഷ്യം,സിംഗിള്‍ അമ്മമാര്‍ക്കായി പ്രത്യേക കരുതല്‍ നല്‍കും
വനിതാ വികസന കോര്പ്പറേഷന് ചെയര്പേഴ്സന് ആയി. കെ. സി റോസക്കുട്ടി ടീച്ചർ ചുമതലയേറ്റു.
ലിംഗ അസമത്വം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്നും സ്ത്രീകളുടെ സാമ്പത്തിക പുരോഗതിയാണ് ലക്ഷ്യംമെന്നും റോസിക്കുട്ടി ടീച്ചർ പറഞ്ഞു.
'ട്രാന്‍സ് ജന്‍ഡഴ്സ് സമൂഹം അനുഭവിക്കുന്ന ധാരാളം പ്രശ്നങ്ങള്‍ ഉണ്ട് .അവർക്കായി സിഎസ്ആര്‍ ഫണ്ട് -2 ശതമാനം മാറ്റി വയ്ക്കും. കുടുംബശ്രീയുമായി യോജിച്ചു കൊണ്ട് എല്ലാ വകുപ്പുകളിലും സംയുക്തമായി മുന്നോട്ട് പോവുകയാണ് ലക്ഷ്യം. സിംഗിള്‍ അമ്മമാര്‍ക്കായി പ്രത്യേക കരുതല്‍ നല്‍കും' ടീച്ചർ പറഞ്ഞു.
സുൽത്താൻ ബത്തേരി മുൻ എം.എൽ.എയും, കെ.പി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന ടീച്ചർ, യു.ഡി.എഫ് ഭരണകാലത്ത് വനിത കമ്മീഷൻ അധ്യക്ഷയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകാലത്താണ് സ്ഥാനാർഥിനിർണയത്തെ ചൊല്ലി പാർട്ടിയുമായി ഇടഞ്ഞ് ഇടതുപാളയത്തിലേക്ക് മാറിയത്. കെ.എസ്. സലീഖ സ്ഥാനമൊഴിഞ്ഞതോടെയാണ് സംസ്ഥാന വനിത വികസന കോർപറേഷൻ ചെയർപേഴ്സനായി എൽ.ഡി.എഫ് സർക്കാർ കെ.സി. റോസക്കുട്ടി ടീച്ചറെ നിയമിക്കുന്നത്
Adjust Story Font
16