കെ. ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തി
മാളികപ്പുറം മേല്‍ശാന്തിയായി ഹരിഹരൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു
പത്തനംതിട്ട: കെ ജയരാമൻ നമ്പൂതിരിയെ ശബരിമല മേൽശാന്തിയായി തെരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണദ്ദേഹം. അതേസമയം മാളികപ്പുറം മേല്‍ശാന്തിയായി ഹരിഹരൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. കോട്ടയം, വൈക്കം സ്വദേശിയാണ് ഹരിഹരൻ നമ്പൂതിരി.
തുലാമാസ പൂജകൾക്കായി ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ശബരിമല നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമികത്വത്തിൽ മുൻ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരിയാണ് നട തുറന്നത്. നിർമ്മാല്യത്തിനും പതിവ് പൂജകൾക്കും ശേഷം രാവിലെ ഏഴരയോടെയാണ് മേൽശാന്തി നറുക്കെടുപ്പ് തുടങ്ങിയത്.
ഹൈക്കോടതിയുടെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദേശങ്ങൾ പാലിച്ച് അപേക്ഷിച്ച 10 പേരാണ് ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിനായുള്ള അന്തിമപട്ടികയിൽ ഇടം നേടിയിരുന്നത്. എട്ട് പേരായിരുന്നു മാളികപ്പുറം മേൽശാന്തി സ്ഥാനത്തേക്കുള്ള പട്ടികയിലുണ്ടായിരുന്നത്. മേൽശാന്തി നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തിൽ നിന്ന് പുറപ്പെട്ട രാജപ്രതിനിധികൾ ഇന്നലെ വൈകുന്നേരത്തോടെ സന്നിധാനത്ത് എത്തിയിരുന്നു. കൊട്ടാരത്തിലെ ഇളം തലമുറക്കാരനായ കൃത്തികേശ് വർമ്മയാണ് നറുക്കെടുപ്പ് നടത്തിയത്.
Adjust Story Font
16