'സോപ്പ് ഇടുന്നതിന് കുഴപ്പമില്ല, പതപ്പിക്കരുത്'; ബി.ആർ.എം ഷഫീറിനെ പരിഹസിച്ച് കെ. മുരളീധരൻ
ഷുക്കൂർ വധക്കേസ് സംബന്ധിച്ച ഷഫീറിന്റെ പരാമർശത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം.
തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസ് സംബന്ധിച്ച ബി.ആർ.എം ഷഫീറിന്റെ പരാമർശത്തെ പരിഹസിച്ച് കെ. മുരളീധരൻ എം.പി. 'സോപ്പിടുന്നതിന് കുഴപ്പമില്ല, പക്ഷേ പതപ്പിക്കരുത്' എന്ന പഴയ ഒരു ശൈലിയാണ് തനിക്ക് ഓർമവരുന്നത് എന്നായിരുന്നു മുരളീധരന്റെ പ്രതികരണം.
ഷുക്കൂർ വധക്കേസിൽ പി. ജയരാജനെയും ടി.വി രാജേഷിനെയും പ്രതിയാക്കിയതിന് പിന്നിൽ സുധാകരന്റെ വിയർപ്പാണെന്നായിരുന്നു ഷഫീറിന്റെ പരാമർശം. സി.ബി.ഐ അന്വേഷണത്തിന് വേണ്ടി സുധാകരൻ ഡൽഹിയിൽ പോയിരുന്നു എന്നും ഷഫീർ പറഞ്ഞു. 2012 ഫെബ്രുവരിന് 20-നാണ് എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷറർ ആയിരുന്ന അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്.
പ്രസംഗം വിവാദമായതോടെ അത് നാക്കുപിഴയാണെന്ന് ഷഫീർ തിരുത്തി. കേസിൽ ജയരാജനെ പ്രതിയാക്കാൻ സുധാകരൻ ഇടപെട്ടിട്ടില്ല. പ്രസംഗം വിവാദമാക്കിയത് സി.പി.എം തന്ത്രമാണ്. സുധാകരനെ വധിക്കാൻ പിണറായി വിജയൻ ആളെ വിട്ടെന്ന വെളിപ്പെടുത്തൽ മുക്കാനുള്ള സി.പി.എമ്മിന്റെ അടവാണ് ഇതെന്നും ഷഫീർ പറഞ്ഞു.
Adjust Story Font
16