Quantcast

ആദ്യമായാണ് ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിആർ ഏജൻസിയെ ആശ്രയിക്കുന്നത്: കെ.മുരളീധരന്‍

മുഖ്യമന്ത്രി ഇപ്പോൾ സൂര്യനും ചന്ദ്രനുമല്ല കറുത്ത മേഘമാണെന്നും മുരളീധരൻ പരിഹസിച്ചു

MediaOne Logo

Web Desk

  • Updated:

    2024-10-02 06:07:52.0

Published:

2 Oct 2024 6:03 AM GMT

k muraleedharan
X

തിരുവനന്തപുരം: ആദ്യമായാണ് ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിആർ ഏജൻസിയെ ആശ്രയിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ പറഞ്ഞു. ദേശദ്രോഹമായ വാർത്തയാണ് പുറത്ത് വന്നത്. പിആർ ഏജൻസിക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. മുഖ്യമന്ത്രി ഇപ്പോൾ സൂര്യനും ചന്ദ്രനുമല്ല കറുത്ത മേഘമാണെന്നും മുരളീധരൻ പരിഹസിച്ചു.

മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രിയുടെ നിലവിലെ വിശദീകരണം തൃപ്തികരമല്ലെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. പ്രതിസന്ധി നേരിടാൻ ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി. ഹിന്ദു പത്രത്തിൽ വന്നാൽ ബിജെപിയുടെയും ആർഎസ്എസിന്‍റെയും ശ്രദ്ധയിൽ വരും എന്നുള്ളതുകൊണ്ടാണ് അഭിമുഖം ആ പത്രത്തിന് തന്നെ നൽകിയതെന്നും ഹസൻ ആരോപിച്ചു. മലപ്പുറത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശം ബോധപൂർവമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ പറഞ്ഞു. അനുവാദം വാങ്ങാതെ പിആർ ഏജൻസി അത്തരം പരാമർശങ്ങൾ എഴുതി കൊടുക്കില്ല. വർഷങ്ങളായി ബിജെപി പറയുന്ന കാര്യങ്ങളാണ് മലപ്പുറത്തെ കുറിച്ച് മുഖ്യമന്ത്രി ദേശീയ മാധ്യമത്തോട് പറഞ്ഞത്. ഒരു രാഷ്ട്രീയ തത്വവും കാഴ്ചപ്പാടും മുഖ്യമന്ത്രിക്ക് ഇല്ലെന്നും സുധാകരൻ പറഞ്ഞു.

അതേസമയം ഹിന്ദു ദിനപത്രത്തിനും കൈസൻ പിആർ ഏജൻസിക്കുമെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത് . യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. അബിൻ വർക്കിയാണ് പരാതി നല്‍കിയത്.

TAGS :

Next Story