Quantcast

മോഹൻ ഭാഗവത് കഴിഞ്ഞാൽ ആർ.എസ്.എസിന്റെ രണ്ടാമത്തെ നേതാവായി പിണറായി മാറി: കെ. മുരളീധരൻ

വടകരയിലും തൃശൂരിലും സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടുണ്ടെന്നും മുരളി ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    17 March 2024 10:02 AM GMT

K Muraleedharan alligation about cpm-bjp relation
X

തൃശൂർ: മോഹൻ ഭാഗവത് കഴിഞ്ഞാൽ ആർ.എസ്.എസിന്റെ രണ്ടാമത്തെ നേതാവായി പിണറായി വിജയൻ മാറിയെന്ന് കെ. മുരളീധരൻ. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മോദിക്കും അമിത് ഷാക്കും എതിരെ ഒരു വാക്ക് പോലും മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. രാഹുൽ ഗാന്ധിയെ നടന്നു ചീത്ത പറയുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

വടകരയിലും തൃശൂരിലും സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടുണ്ടെന്നും മുരളി ആരോപിച്ചു. പാലക്കാട് ഉപതെരഞ്ഞെടുപ്പുണ്ടാകില്ലെന്നും തൃശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്നും കെ. സുരേന്ദ്രൻ പറയുന്നത് ഇതിന്റെ തെളിവാണ്. ഇത് തൃശൂരിലെ സി.പി.ഐക്കാർക്ക് മനസ്സിലായിട്ടില്ല. ഈ അവിശുദ്ധ കൂട്ടുകെട്ട് തുറന്നുകാണിക്കുമെന്നും തൃശൂരിലും വടകരയിലും യു.ഡി.എഫ് ജയിക്കുമെന്നും മുരളീധരൻ പരഞ്ഞു.

TAGS :

Next Story