Quantcast

കോൺഗ്രസിൽ ഗ്രൂപ്പ് തർക്കം രൂക്ഷമായാൽ 2004ലെ ഗതിയാവും 2024ലും: കെ.മുരളീധരൻ

"ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാമെന്ന് കരുതേണ്ട, വി.ഡി സതീശനെ ഒന്നും ചെയ്യാൻ ഈ സർക്കാരിനെ കൊണ്ട് കഴിയില്ല"

MediaOne Logo

Web Desk

  • Updated:

    2023-06-10 07:05:22.0

Published:

10 Jun 2023 6:59 AM GMT

K Muraleedharan on congress rift
X

കോഴിക്കോട്: കോൺഗ്രസിൽ ഗ്രൂപ്പ് തർക്കം രൂക്ഷമായാൽ 2004 ലെ ഗതി 2024 ലും വരുമെന്ന് കെ.മുരളീധരൻ. ഈസമയത്തെ ഗ്രൂപ്പ് ഫ്രാക്ഷൻ ശരിയല്ല. പുനസ്സംഘടനാ തർക്കം ഇവിടെത്തന്നെ തീർക്കാവുന്നതേയുള്ളൂ. കൂടിയാലോചനക്കാണെങ്കിൽ താൻ ഒരുക്കമാണെന്നും മുരളീധരൻ പറഞ്ഞു.

"ഹൈക്കമാൻഡിനെ ആർക്കും സമീപിക്കാം. അതിനൊരു തടസ്സവുമില്ല. പക്ഷേ കോൺഗ്രസിന്റെ കീഴ്‌വഴക്കമെന്തെന്നാൽ അന്തിമ തീരുമാനങ്ങളെല്ലാം പാർലമെന്ററി പാർട്ടി നേതാവും പിസിസി പ്രസിഡന്റും ചേർന്നാണ് അറിയിക്കുക. രണ്ട് സന്ദർഭങ്ങളിലൊഴികെ ബാക്കി എല്ലാക്കാലത്തും അതങ്ങനെ തന്നെയാണ് പിന്തുടർന്ന് പോരുന്നത്. പാർലമെന്റ് ഇലക്ഷനിൽ സ്ഥാനാർഥിനിർണയം വലിയ തലവേദനയുള്ള കാര്യമല്ല കേരളത്തിൽ.

പരസ്യപ്രസ്താവനകൾ നല്ലതാണോ എന്ന് നേതാക്കൾ തന്നെ ചിന്തിച്ചാൽ മതി. എല്ലാവരും സീനിയർ നേതാക്കളാണ്. പ്രതിപക്ഷ നേതാവിനെതിരെ ആരെങ്കിലും എന്തെങ്കിലും എഴുതിക്കൊടുത്താൽ അത് അന്വേഷിക്കാൻ നൂറ് പേരുണ്ടാവും. പക്ഷേ ഇവർ കട്ടുമുടിച്ചാൽ ഒരന്വേഷണവും ഉണ്ടാവില്ല. ബാക്കിയുള്ളവരെ പ്രതിരോധത്തിലാക്കി കക്കാനുള്ള സിപിഎമ്മിന്റെ ഗൂഢതന്ത്രമാണിത്. ഇത്തരം ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാമെന്ന് കരുതേണ്ട, വി.ഡി സതീശനെ ഒന്നും ചെയ്യാൻ ഈ സർക്കാരിനെ കൊണ്ട് കഴിയില്ല".

ഗ്രൂപ്പ് തർക്കത്തിലേക്ക് പോയാൽ 2004ലെ ഗതി 2024ലും ഉണ്ടാവും. 2004ൽ ഇന്ത്യയിൽ ഭരണമാറ്റമുണ്ടായി. പക്ഷേ അത് ആസ്വദിക്കാൻ കേരളത്തിന് ഭാഗ്യമുണ്ടായില്ല.2024ൽ ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാവും. അത് മുഴുവനായി ആസ്വദിക്കാൻ കേരളത്തിന് കഴിയണം. അതിന് പരസ്പരം വിട്ടുവീഴ്ച ചെയ്ത് മുന്നോട്ടു പോകണം. വെച്ച ബ്ലോക്ക് പ്രസിഡന്റിനെ മാറ്റാനാവില്ലല്ലോ. മണ്ഡലം പുനഃസംഘടനയിലെങ്കിലും വീഴ്ച ആവർത്തിക്കാതിരിക്കണം". മുരളീധരൻ പറഞ്ഞു.

TAGS :

Next Story