Quantcast

പാലക്കാട്ട് പോയി തലവച്ചു കൊടുക്കാതിരുന്നത് നന്നായി-കെ. മുരളീധരൻ

'സജി ചെറിയാന്‍ ഇപ്പോൾ രാജിവച്ചില്ലെങ്കിൽ കൂടുതൽ മോശപ്പെട്ട അവസ്ഥയിൽ ഇറങ്ങേണ്ടിവരും'

MediaOne Logo

Web Desk

  • Updated:

    2024-11-22 10:26:14.0

Published:

22 Nov 2024 9:55 AM GMT

K. Muraleedharan says it was better not to contest in Palakkad by-election, Palakkad by-poll 2024
X

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്ട് തലവച്ചു കൊടുക്കാതിരുന്നത് നന്നായെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെ സംരക്ഷിക്കുന്ന സിപിഎമ്മിനു ധാർമികതയില്ലെന്നും ഇപ്പോൾ രാജിവച്ചില്ലെങ്കിൽ കൂടുതൽ മോശപ്പെട്ട അവസ്ഥയിൽ ഇറങ്ങേണ്ടിവരുമെന്നും മുരളീധരൻ പറഞ്ഞു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ അയ്യായിരത്തിനും പതിനായിരത്തിനും ഇടയിൽ ഭൂരിപക്ഷത്തിന് കോൺഗ്രസ് വിജയിക്കുമെന്നും മുരളീധരൻ പറഞ്ഞു. ഞാൻ എല്ലാ തെരഞ്ഞെടുപ്പിലും കയറി മത്സരിക്കേണ്ട കാര്യമില്ല. ബിജെപിയിലെ കൃഷ്ണകുമാറിനെ പോലെ എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കാൻ ഞാനില്ല. ഇപ്പോൾ പോയി പാലക്കാട്ട് തലവച്ചു കൊടുക്കാഞ്ഞത് നന്നായെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മറ്റു കാര്യങ്ങൾ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സജി ചെറിയാനെ ഇനി സംരക്ഷിച്ചാൽ സിപിഎം വഷളാകുന്നുവെന്നാണു കരുതേണ്ടത്. കൂടുതൽ മോശപ്പെട്ട സ്ഥിതിയിൽ അദ്ദേഹത്തിന് രാജിവച്ചു പോകേണ്ടി വരും. രാജിയാണ് ഏറ്റവും ഉചിതമായ നടപടി. സജി ചെറിയാന് സിപിഎമ്മിന്റെ പൂർണ പിന്തുണയുണ്ട്. ധാർമികതയില്ലാത്ത പാർട്ടിയായിരിക്കുകയാണെന്നും മുരളീധരൻ വിമർശിച്ചു.

മുനമ്പം വഖഫ് വിഷയത്തിൽ മതസൗഹാർദത്തിന് കോട്ടമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്നാണു ചർച്ച ചെയ്യേണ്ടത്. കഴിഞ്ഞുപോയതിനെ കുറിച്ചല്ല ചർച്ച ചെയ്യേണ്ടത്. മന്ത്രി അബ്ദുറഹ്മാനാണ് ആവശ്യമില്ലാത്ത പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. പരിഹാരം കാണാനുള്ള ഏതു മാർഗത്തിനും ഞങ്ങളുടെ പൂർണ പിന്തുണയുണ്ടെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

Summary: K. Muraleedharan says it was better not to contest in Palakkad by-election

TAGS :

Next Story