ഇങ്ങനെയുമുണ്ടോ ഒരു തോൽവി! തൃശൂരിൽ ടിഎൻ പ്രതാപനെതിരെ ഗ്രൂപ്പ് യുദ്ധം
ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും ടി എൻ പ്രതാപനുമാണ് മുരളീധരനെ തോൽപിച്ചതെന്ന് കാട്ടി നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപെട്ടു.
തൃശൂരിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ ടി.എൻ പ്രതാപനും ഡി.സി.സി പ്രസിഡണ്ട് ജോസ് വള്ളൂരിനുമെതിരെ ഗ്രൂപ്പ് യുദ്ധം തുടങ്ങി. ഡിസിസിക്ക് മുന്നിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിന് പിറകേ യൂത്ത് കോൺഗ്രസ് നേതാക്കൾ ഇരുവരുടെയും രാജി ആവശ്യപ്പെട്ടു..
തൃശൂരിൽ കാര്യമായത് എന്തോ സംഭവിച്ചിട്ടുണ്ടെന്നും അരൂപിയായ ചിലരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും മുതിർന്ന നേതാവ് തേറമ്പിൽ രാമകൃഷ്ണൻ മീഡിയവണിനോട് പറഞ്ഞു. എഴുപത്തയ്യായിരത്തോളം വോട്ടിന് തൃശൂരിൽ വിജയിച്ച ബി ജെ പി കോൺഗ്രസിനെ മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളിയത്.
തോൽവിയെ കുറിച്ച് പാർട്ടി ചർച്ച ചെയ്യും മുൻപ് തന്നെ ഗ്രൂപ്പ് നേതാക്കൾ ഉത്തരവാദികളെ പ്രഖ്യാപിച്ചു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും ടി എൻ പ്രതാപനുമാണ് മുരളീധരനെ തോൽപിച്ചതെന്ന് കാട്ടി നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപെട്ടു.
ഇരുവർക്കുമെതിരെ യൂത്ത്കോൺഗസ് നേതാക്കൾ പരസ്യ ആക്ഷേപവും ചൊരിഞ്ഞു. ഇത്രയും വലിയ തോൽവി ഞെട്ടിക്കുന്നതാണെന്നും എന്തോ ചിലത് സംഭവിച്ചിട്ടുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ് തേറമ്പിൽ രാമകൃഷ്ണൻ മീഡിയ വണിനോട് പറഞ്ഞു. ശക്തമായ ഗ്രൂപ്പിസം മൂലം സംഘടനാ പ്രവർത്തനം പ്രതിസന്ധിയിലായ തൃശൂരിലെ കോൺഗ്രസിൽ ഗുരുതര സാഹചര്യമാണ് കെ മുരളീധരൻ്റെ തോൽവി സൃഷ്ടിച്ചിരിക്കുന്നത്.
Adjust Story Font
16