50 കൊല്ലം കഴിയുമ്പോള്‍ സില്‍വര്‍ലൈന്‍ കൊണ്ട് കടങ്ങള്‍ ഉണ്ടാവില്ല: കെ.റെയില്‍ എം.ഡി
മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കി മാത്രമേ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകൂവെന്ന് കെ റെയിൽ എം ഡി കെ. അജിത് കുമാർ
തിരുവനന്തപുരം: മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കി മാത്രമേ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകൂവെന്ന് കെ റെയിൽ എം ഡി കെ. അജിത് കുമാർ. ഡിപിആര്‍ തട്ടിക്കൂട്ട് ആണെന്ന ആരോപണം വസ്തുതവിരുദ്ധമാണ്. കെ റെയിൽ നാടിനെ രണ്ടായി വിഭജിക്കില്ല. അങ്ങനെയുള്ള സ്ഥലങ്ങളിൽ പാലങ്ങളോ അണ്ടർ പാസേജോ നിർമിക്കും. അമ്പത് കൊല്ലം കഴിയുമ്പോൾ സിൽവർ ലൈൻ കൊണ്ട് കടങ്ങൾ ഉണ്ടാകില്ലെന്നും ജനസമക്ഷം സിൽവർ ലൈൻ എന്ന പരിപാടിയിൽ അജിത് കുമാർ പറഞ്ഞു.
ബഹുഭൂരിപക്ഷം ജനങ്ങളും പദ്ധതിയെ അനുകൂലിക്കുന്നവരാണ്. ഏത് പദ്ധതി വന്നാലും എതിര്‍ക്കുന്നവരുണ്ടാകും. അവരാണ് കെ റെയിലിനെതിരേയും രംഗത്ത് വരുന്നത്. സാമ്പത്തിക ലാഭം മാത്രമല്ല പദ്ധതിമൂലം സമൂഹത്തിലുണ്ടാകുന്ന മാറ്റവും പരിഗണിക്കണം. കെ റെയില്‍ വരേണ്യവര്‍ഗ്ഗത്തിനുള്ളത് മാത്രമല്ലെന്നും മൂന്നരകോടി ജനങ്ങള്‍ക്കും വേണ്ടിയുള്ളതാണെന്നും എം.ഡി പറഞ്ഞു. കൊച്ചി വിമാനത്താവളം വന്നപ്പോഴും അത് വരേണ്യവര്‍ഗ്ഗത്തിന്‍റേതാണെന്ന പ്രചരണം നടന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16