Quantcast

കെ റെയിൽ: പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Updated:

    2021-10-04 11:25:50.0

Published:

4 Oct 2021 9:17 AM GMT

കെ റെയിൽ: പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി
X

കെ റെയിയിലിനായി പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ..സമ​ഗ്ര പരിസ്ഥിതി ആ​ഘാത പഠനവും നടത്തും. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ അനുമതിയുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കെ റെയിൽ പദ്ധതിക്കെതിരായ പ്രതിപക്ഷ വിമർശനങ്ങളെയാകെ തള്ളുന്നതാണ് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടി.

തിരുവനന്തപുരം കേന്ദ്രമായ സെന്റർ ഫോർ എൻവെയോൺമെൻ്‍റ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ട്. ഇതിന് പുറമേ സമഗ്രമായ പരിസ്ഥിതി അഘാത പഠനം നടത്തുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.ടെണ്ടർ നടപടി അവസാനഘട്ടത്തിലാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഭൂമി ഏറ്റെടുക്കാൻ അനുമതിയില്ലെന്ന വാദത്തേയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു.

കേന്ദ്രസർക്കാരിന്റെ തത്വത്തിൽ അം​ഗീകാരമായതോടെ ഭൂമി ഏറ്റെടുക്കാം. റെയിൽവെ ബോർഡും ഭൂമിഏറ്റെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്.ഭൂമി ഏറ്റെടുക്കുന്നത് ആരംഭിക്കുന്നത് അന്തിമ അനുമതിക്ക് ശേഷം ആയിരിക്കും. ഭൂമിഏറ്റെടുക്കുന്നതിന് മുന്നോടിയായി സാമൂഹികാഘാത പഠനം നടത്തും. പുനരധിവാസത്തിനുൾപ്പെടെ 1383 ഹെക്ടർ ഭൂമി പദ്ധതിക്കായി വേണ്ടിവരും.13362 കോടി സ്ഥലം ഏറ്റെടുക്കുന്നതിന് ചിലവാകും.ഒരു ഹെക്ടറിന് 9 കോടി നഷ്ട പരിഹാരം നൽകുമെന്നും മുഖ്യമന്ത്രിയെ നിയമസഭയെ അറിയിച്ചു.


TAGS :

Next Story