'കെ-റെയിൽ അലൈൻമെന്റ് നടത്തിയത് ഡൽഹി-വരാണസി അതിവേഗ റെയിൽപാതയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച്'
സിൽവർലൈൻ പദ്ധതിയുടെ അലൈൻമെന്റ് നിശ്ചയിച്ചതെങ്ങനെയെന്ന് വിശദീകരിച്ച് കെ-റെയിൽ കോർപറേഷൻ
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് വേണ്ടി അലൈൻമെന്റ് നിശ്ചയിച്ചതെങ്ങനെയെന്ന് വിശദീകരിച്ച് കെ-റെയിൽ വികസന കോർപറേഷൻ. ഏറ്റവും ആധുനികമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വിശദമായ ഭൂപ്രകൃതി സംബന്ധമായ സർവേ നടത്തിയതെന്ന് കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
സിൽവർലൈൻ പദ്ധതിക്ക് വേണ്ടി ഒരു വിശദമായ ടോപോഗ്രാഫിക്കൽ സർവേ നടത്തിയാണ് അലൈൻമെന്റ് ഡിസൈൻ ചെയ്തത്. നിലവിൽ ടോപോഗ്രാഫിക്കൽ സർവേ ചെയ്യാൻ ഏറ്റവും ആധുനിക സംവിധാനമായ ലിഡാർ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. പുതിയ പാതകളുടെ നിർമാണം, പാത ഇരട്ടിപ്പിക്കൽ, ഗേജ് മാറ്റം തുടങ്ങിയ വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ ഫൈനൽ ലൊക്കേഷൻ സർവേയ്ക്ക് അത്യന്താധുനിക സർവേ സംവിധാനങ്ങൾ ഉപയോഗിക്കാൻ ഇന്ത്യൻ റെയിൽവേ ശിപാർശ ചെയ്തിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു.
ആധുനിക സർവേ സാങ്കേതികവിദ്യകളെ കുറിച്ച് പഠിക്കാൻ റെയിൽവേ ബോർഡ് നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ ഈ നയം സ്വീകരിച്ചത്. സർവേ റിപ്പോർട്ടുകളും വിശദമായ പദ്ധതി റിപ്പോർട്ടുകളും തയാറാക്കുമ്പോൾ ആധുനിക സർവേ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നാണ് നിർദേശം. ഭൂമിയുടെ ഉപരിതലം സംബന്ധിച്ച ഏറ്റവും കൃത്യമായ വിവരം ഏറ്റവും കുറഞ്ഞ സമയം കൊണ്ട് കണ്ടെത്താൻ പറ്റുമെന്നതാണ് ലിഡാർ ടെക്നോളജിയുടെ പ്രത്യേകത. തിരുവനന്തപുരം ഔട്ടർ റിങ് റോഡ്, മുംബൈ-അഹമ്മദാബാദ്, ഡൽഹി-വരാണസി അതിവേഗ റെയിൽപാതയിലും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സർവേ നടത്തിയിട്ടുള്ളതെന്നും കുറിപ്പിൽ പറയുന്നു.
കെ-റെയിൽ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സിൽവർലൈൻ പദ്ധതിയുടെ അലൈൻമെന്റ് നിശ്ചയിച്ചതെങ്ങനെ?
സിൽവർലൈൻ പദ്ധതിക്ക് വേണ്ടി ഒരു വിശദമായ ടോപോഗ്രാഫിക്കൽ സർവ്വേ നടത്തിയാണ് അലൈൻമെന്റ് ഡിസൈൻ ചെയ്തത്. നിലവിൽ ടോപോഗ്രാഫിക്കൽ സർവേ ചെയ്യാൻ ഏറ്റവും ആധുനിക സംവിധാനമായ ലിഡാർ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സർവേ ചെയ്തത്.
പുതിയ പാതകളുടെ നിർമാണം, പാത ഇരട്ടിപ്പിക്കൽ, ഗേജ് മാറ്റം തുടങ്ങിയ വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ ഫൈനൽ ലൊക്കേഷൻ സർവേയ്ക്ക് അത്യന്താധുനിക സർവേ സംവിധാനങ്ങൾ ഉപയോഗിക്കാൻ ഇന്ത്യൻ റെയിൽവേ ശിപാർശ ചെയ്തിട്ടുണ്ട്.
ആധുനിക സർവേ സാങ്കേതികവിദ്യകളെ കുറിച്ച് പഠിക്കാൻ റെയിൽവേ ബോർഡ് നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ ഈ നയം സ്വീകരിച്ചത്. സർവേ റിപ്പോർട്ടുകളും വിശദമായ പദ്ധതി റിപ്പോർട്ടുകളും തയാറാക്കുമ്പോൾ ആധുനിക സർവേ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നാണ് നിർദേശം. Circular No. 2020/W-1/Genl./Survey Report (E-off:3334538) New Delhi, Dt. 06.01.2021
റെയിൽവേ ബോർഡ് ശുപാർശ ചെയ്യുന്ന ആധുനിക സർവേ സംവിധാനങ്ങളിൽ ഏറ്റവും കൃത്യതയാർന്ന സംവിധാനമാണ് ലിഡാർ അഥവാ ലൈറ്റ് ഡിറ്റക്ടിങ് ആൻഡ് റെയ്ഞ്ചിങ്. മറ്റ് ആധുനിക സംവിധാനങ്ങളുമായി താരതമ്യം ചെയ്ത് വിശദമായ പഠനം നടത്തിയ ശേഷമാണ് ലിഡാർ സർവേ വിദഗ്ധ സമിതി ശിപാർശ ചെയ്തത്.
ഈ സംവിധാനം ഉപയോഗിച്ചാണ് കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ വിശദമായ പദ്ധതി രേഖയുടെ(ഡി.പി.ആർ) ഭാഗമായ ഫൈനൽ ലൊക്കേഷൻ സർവേ നടത്തിയത്.
ഭൂമിയുടെ ഉപരിതലം സംബന്ധിച്ച ഏറ്റവും കൃത്യമായ വിവരം ഏറ്റവും കുറഞ്ഞ സമയം കൊണ്ട് കണ്ടെത്താൻ പറ്റുമെന്നതാണ് ലിഡാർ ടെക്നോളജിയുടെ പ്രത്യേകത. തിരുവനന്തപുരം ഔട്ടർ റിങ് റോഡ്, മുംബൈ-അഹമ്മദാബാദ്, ഡൽഹി-വരാണസി അതിവേഗ റെയിൽപാതയിലും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സർവേ നടത്തിയിട്ടുള്ളത്.
റിമോട്ട് സെൻസറുകൾ ഉപയോഗിച്ച്, ലൈറ്റ് പൾസുകൾ ഭൂമിയിലെ പ്രതലത്തിൽ പതിപ്പിച്ച് ഭൂമിയിലെ എല്ലാ വസ്തുക്കളും (Objects) സ്‌കാൻ ചെയ്യുന്ന ടെക്നോളജിയാണിത്. ഉയർന്ന റെസല്യൂഷനുള്ള ഒരു കാമറയുമുണ്ടാകും. ഈ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാമട്രി സർവേയും നടത്തും. അങ്ങിനെ കുട്ടുന്ന ഡാറ്റ പ്രോസസ് ചെയ്ത് കൃത്യമായ വിവരം ശേഖരിക്കാൻ പറ്റും. ജിയാനോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് സിൽവർലൈനിനു വേണ്ടി ലിഡാർ സർവേ നടത്തിയത്.
Summary: Delhi-Varanasi High Speed Rail Technology was used for K-Rail Alignment
Adjust Story Font
16