Quantcast

കെ റെയിൽ: സർവേ ഭൂമിയേറ്റെടുക്കലിനാണെന്ന് സർക്കാർ വിജ്ഞാപനം

സർവേക്ക് വേണ്ടി മരങ്ങളും മറ്റും മുറിച്ചുമാറ്റാമെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്. സാമൂഹികാഘാത പഠനത്തിനായി മാത്രമാണ് സർവേ നടപടികളെന്ന് സർക്കാർ ആവർത്തിക്കുന്നത് ഈ ഉത്തരവ് മറച്ചുവെച്ചുകൊണ്ടാണ്.

MediaOne Logo

Web Desk

  • Updated:

    2022-03-27 03:36:59.0

Published:

27 March 2022 3:00 AM GMT

കെ റെയിൽ: സർവേ ഭൂമിയേറ്റെടുക്കലിനാണെന്ന് സർക്കാർ വിജ്ഞാപനം
X

കെ റെയിലിനായി ഇപ്പോൾ നടക്കുന്ന സർവേ ഭൂമിയേറ്റെടുക്കലിനായി തന്നെയെന്ന് സർക്കാർ വിജ്ഞാപനം. ഇത് സംബന്ധിച്ച് സിൽവർ ലൈൻ കടന്നുപോവുന്ന മുഴുവൻ ജില്ലകളിലെയും കലക്ടർമാർ 2021 ഒക്ടോബർ-നവംബർ മാസങ്ങളിൽ തന്നെ വിജ്ഞാപനമിറക്കിയിട്ടുണ്ട്.

സർവേക്ക് വേണ്ടി മരങ്ങളും മറ്റും മുറിച്ചുമാറ്റാമെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്. സാമൂഹികാഘാത പഠനത്തിനായി മാത്രമാണ് സർവേ നടപടികളെന്ന് സർക്കാർ ആവർത്തിക്കുന്നത് ഈ ഉത്തരവ് മറച്ചുവെച്ചുകൊണ്ടാണ്. എന്നാൽ ഇത് സാങ്കേതിക നടപടിക്രമം മാത്രമാണെന്നാണ് സർക്കാർ വിശദീകരണം. സാമൂഹികാഘാത പഠനത്തിനായി പിന്നീട് പുതിയ ഉത്തരവുകൾ ഇറങ്ങിയെന്നും സർക്കാർ വിശദീകരിക്കുന്നു.

കെ റെയിൽ ഭൂമിയേറ്റെടുക്കലിനായി പ്രത്യേക ഉദ്യേഗസ്ഥനെയും സർക്കാർ നിയമിച്ചിരുന്നു. കെ റെയിൽ അഭ്യർഥന പ്രകാരമാണ് ഈ നിയമനം. ഗതാഗതവകുപ്പാണ് ഉത്തരവിറക്കിയത്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ യു.വി ജോസിനെയാണ് 2021 ഒക്ടോബർ 21ന് ലാന്റ് അക്വിസിഷൻ ഓഫീസറായി നിയമിച്ചത്.

TAGS :

Next Story