ജൈക്കയിൽ നിന്ന് വായ്പ എടുത്ത് കമ്മീഷൻ വാങ്ങാനാണ് കെ റെയിൽ നടപ്പാക്കുന്നത്: എൻകെ പ്രേമചന്ദ്രൻ എം.പി
സിൽവർ ലൈനിനെ എതിർക്കാത്തവർ യുഡിഎഫിനെ പിന്നിൽ നിന്ന് കുത്തിമലർത്തുകയാണെന്നും പ്രേമചന്ദ്രൻ
ജൈക്ക(Japan International Cooperation Agency)യിൽ നിന്നു വായ്പ എടുത്ത് കമ്മീഷൻ വാങ്ങാനാണ് കെ റെയിൽ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പണി റിയൽ എസ്റ്റേറ്റ് ആണോയെന്നും എൻകെ പ്രേമചന്ദ്രൻ എം.പി. റെയിൽവേയിൽ നിന്ന് വ്യക്തമായ അനുമതിയില്ലെന്നും മുൻകൂർ നോട്ടീസ് നൽകാതെ ധിക്കാരത്തോടെ സർവേകല്ലുകൾ സ്ഥാപിക്കുകയാണെന്നും എംപി പറഞ്ഞു.
സിൽവർ ലൈനിനെ എതിർക്കാത്തവർ യുഡിഎഫിനെ പിന്നിൽ നിന്ന് കുത്തിമലർത്തുകയാണെന്ന് ശശി തരൂരിന്റെ നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവേ അദ്ദേഹം വ്യക്തമാക്കി.
NK Premachandran MP said that K Rail was implementing a loan from Japan International Cooperation Agency (JICA) to buy commissions and that Chief Minister Pinarayi Vijayan's work was real estate.
Next Story
Adjust Story Font
16