Quantcast

കെ റെയിൽ അനുമതി; മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും

കെ റെയിലിന് അന്തിമ അനുമതി നൽകണമെന്ന ആവശ്യം അദ്ദേഹം ഉന്നയിക്കും

MediaOne Logo

Web Desk

  • Updated:

    2022-03-23 12:07:57.0

Published:

23 March 2022 11:15 AM GMT

കെ റെയിൽ അനുമതി; മുഖ്യമന്ത്രി  നാളെ പ്രധാനമന്ത്രിയെ കാണും
X

സിൽവർ ലൈൻ പദ്ധതിക്കായുള്ള അനുമതി തേടി മുഖ്യമന്ത്രി നാളെ ഡൽഹിയിലേക്ക് തിരിക്കും. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം നാളെ കൂടിക്കാഴിച നടത്തും. കെ റെയിലിന് അന്തിമ അനുമതി നൽകണമെന്ന ആവശ്യം അദ്ദേഹം ഉന്നയിക്കും. പ്രതിഷേധങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ നീക്കങ്ങളാണുള്ളതെന്നു തുടങ്ങിയ കാര്യങ്ങൾ പ്രധാന മന്ത്രിയെ ബോധ്യപ്പെടുത്തി പെട്ടന്ന് തന്നെ അംഗീകരം വാങ്ങിയെടുക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം.

കൂടാതെ കെ റെയിൽ എംഡി നിലവിൽ ഡൽഹിയിലുണ്ട്. നാളെയും ഡൽഹിയൽ തന്നെ തുടരും. കേന്ദ്ര റെയിൽവേ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഡിപിആറുമായി ചില വിശദാംശങ്ങൾ റെയിൽവേ ബോർഡ് നേരത്തെ ആരാഞ്ഞിരുന്നു. ഇതടക്കം നാളെ ചർച്ചചെയ്യാനും സാധ്യതയുണ്ട്.

പദ്ധതിക്ക് അനുമതി നൽകാൻ ഇടപെടണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഡിസംബറിൽ കത്തയച്ചിരുന്നു. ഡിപിആർ അപൂർണമായതിനാൽ തൽക്കാലും സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാനാവില്ലെന്നാണ് കേന്ദ്രം സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നത്.

TAGS :

Next Story