Quantcast

'സർവേ നടത്താൻ പണം ചിലവഴിച്ചാൽ ഉത്തരവാദിത്തം കെ-റെയിലിന്'; സിൽവർ ലൈനിന് അനുമതിയില്ലെന്ന് ആവർത്തിച്ച് കേന്ദ്രം

റെയിൽവേ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം നയം വ്യക്തമാക്കിയത്

MediaOne Logo

Web Desk

  • Updated:

    2022-07-25 19:28:12.0

Published:

25 July 2022 7:24 PM GMT

സർവേ നടത്താൻ പണം ചിലവഴിച്ചാൽ ഉത്തരവാദിത്തം കെ-റെയിലിന്; സിൽവർ ലൈനിന് അനുമതിയില്ലെന്ന് ആവർത്തിച്ച് കേന്ദ്രം
X

എറണാകുളം: സിൽവർ ലൈൻ പദ്ധതിക്ക് അനുമതിയില്ലെന്ന് ആവർത്തിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. സർവേ നടത്താൻ പണം ചിലവാക്കിയാൽ ഉത്തരവാദിത്തം കെ റെയിലിനാണെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. റെയിൽവേ മന്ത്രാലയം അനുമതി നൽകാത്ത പദ്ധതിക്ക് സർവേ നടത്തുന്നത് അപക്വമായ നടപടിയാണെന്നും റെയിൽവേ മന്ത്രാലയം വിമർശിച്ചു.

റെയിൽവേ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം നയം വ്യക്തമാക്കിയത്. കേരള ഹൈക്കോടതിയിൽ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന് വേണ്ടി സമർപ്പിച്ച മറുപടിയിലാണ് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പദ്ധതിക്കെതിരായ കേന്ദ്ര സർക്കാർ നിലപാട് വീണ്ടും വിശദീകരിച്ചത്. കെ - റെയിൽ കോർപ്പറേഷൻ സ്വതന്ത്ര കമ്പനിയാണ്. റെയിൽവേക്ക് ഈ സ്ഥാപനത്തിൽ ഓഹരി പങ്കാളിത്തമുണ്ടെങ്കിലും അത്തരം കമ്പനികളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടാറില്ല. സിൽവർ ലൈനിന്റെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് നിയമമനുസരിച്ച് സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചാൽ അതിൽ കേന്ദ്ര സർക്കാരിന് ഇടപെടാൻ സാധ്യമല്ലെന്നും റിപ്പോർട്ടിലുണ്ട്. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുളള ഭൂമി ഏറ്റെടുക്കൽ ചോദ്യം ചെയ്തുളള ഹരജികളാണ് കേരള ഹൈക്കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജികൾ പരിഗണിക്കുക


TAGS :

Next Story