Quantcast

സാമൂഹികാഘാത പഠനത്തിനുള്ള അതിർത്തി നിർണയമാണ് നടക്കുന്നതെന്ന് കെ-റെയിൽ

കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നതിനെതിരെ സ്ഥാപിക്കുന്നതിനെതിരെ സ്ഥലമുടമകൾ നൽകിയ ഹരജിയിലാണ് കെ. റെയിലിന്റെ മറുപടി

MediaOne Logo

Web Desk

  • Updated:

    2022-01-10 16:02:33.0

Published:

10 Jan 2022 3:04 PM GMT

സാമൂഹികാഘാത പഠനത്തിനുള്ള  അതിർത്തി നിർണയമാണ് നടക്കുന്നതെന്ന് കെ-റെയിൽ
X

സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനുള്ള അതിർത്തി നിർണയമാണ് നടക്കുന്നതെന്ന് കെ -റെയിൽ ഹൈകോടതിയെ അറിയിച്ചു. അലൈൻമെന്‍റ് അടയാളപ്പെടുത്താനാണ് കോൺക്രീറ്റ് തൂണുകളിൽ കെ -റെയിൽ എന്ന് രേഖപ്പെടുത്തുന്നത്. കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നതിനെതിരെ സ്ഥാപിക്കുന്നതിനെതിരെ സ്ഥലമുടമകൾ നൽകിയ ഹരജിയിലാണ് കെ. റെയിലിന്റെ മറുപടി.

സർവേ വകുപ്പൊഴികെയുള്ള വകുപ്പുകൾക്ക് ഇത്തരത്തിൽ അടയാളങ്ങൾ സ്ഥാപിക്കാം. കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നത് കോടതി തടഞ്ഞിരിക്കുകയാണ്. 15,435 കോൺക്രീറ്റ് തൂണുകൾ തയാറാക്കിയതിൽ 2834 എണ്ണമേ ഉപയോഗിച്ചിട്ടുള്ളൂ.

ഉപയോഗിക്കാൻ അനുവദിച്ചില്ലെങ്കിൽ ബാക്കിയുള്ളവ ഉപേക്ഷിക്കേണ്ടി വരും. കെട്ടിടങ്ങളുടെ പ്രവേശന കവാടങ്ങൾക്ക് തടസമായ വിധത്തിൽ തൂണുകൾ സ്ഥാപിച്ചിട്ടില്ല പരാതിയുണ്ടായവ മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്നും കെ -റെയിൽ സത്യവാങ്മൂലത്തിൽ പറയുന്നു.

Summary : K-Rail says demarcation is underway for social impact assessment

TAGS :

Next Story