Quantcast

'കെ റെയിൽ വന്നാൽ ആംബുലൻസിലെ ദീർഘയാത്ര അവസാനിപ്പിക്കാം'; ഫേസ്ബുക്ക് പോസ്റ്റുമായി കെ റെയിൽ കോർപ്പറേഷൻ

യാത്ര എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരാൾ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് നടത്തുന്ന സഞ്ചാരം മാത്രമല്ല. ജീവൻരക്ഷാദൗത്യം ഉൾപ്പടെയുള്ള ഇടപെടലുകൾ കൂടിയാണ്.

MediaOne Logo

Web Desk

  • Published:

    16 July 2022 2:48 PM GMT

കെ റെയിൽ വന്നാൽ ആംബുലൻസിലെ ദീർഘയാത്ര അവസാനിപ്പിക്കാം; ഫേസ്ബുക്ക് പോസ്റ്റുമായി കെ റെയിൽ കോർപ്പറേഷൻ
X

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള സെമി ഹൈസ്പീഡ് റെയിൽവേ ലൈനായ കെ റെയിൽ ചർച്ചകൾ കേരളത്തിൽ തണുത്തു നിൽക്കുകയാണെങ്കിലും കെ-റെയിലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ കൃത്യമായി വരുന്നുണ്ട്.

ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കാൻ കെ-റെയിലിന് സാധിക്കുമെന്നാണ് പുതിയ പോസ്റ്റിലൂടെ അവർ അവകാശപ്പെടുന്നത്. യാത്ര എന്നാൽ ജീവൻരക്ഷാദൗത്യം ഉൾപ്പടെയുള്ള ഇടപെടലുകൾ കൂടിയാണെന്ന് പോസ്റ്റിൽ പറയുന്നുണ്ട്.

കേരളത്തിൽ എല്ലായിടത്തും വിദഗ്ധ ഡോക്ടർമാരുടെ സേവനം അതിവേഗം ലഭ്യമാക്കാൻ കെ-റെയിലിന് കഴിയുമെന്ന് പോസ്റ്റിൽ എഴുതിയിരിക്കുന്നു. കൂടാതെ അവയവ കൈമാറ്റവും രോഗികളുടെ യാത്രയും വേഗത്തിലാക്കാനും കെ-റെയിൽ ഉപകരിക്കുമെന്നും പോസ്റ്റിൽ പറയുന്നു.

കൂടാതെ ആംബുലൻസുകളിലെ ദീർഘദൂര യാത്ര ഒഴിവാക്കാനും കെ റെയിൽ സഹായിക്കുമെന്നാണ് പോസ്റ്റിൽ അവർ പറയുന്നത്.

'ഓരോ സെക്കൻഡുകൾക്കും ജീവന്റെ വിലയാണ്. നിർണായക ഘട്ടങ്ങളിൽ ജീവന്റെ വിലയുളള സമയം റോഡിൽ നഷ്ടപ്പെടുത്താതിരിക്കാം. സിൽവർലൈൻ ഉറപ്പാക്കുന്നു മികച്ച വേഗതയും കരുതലും സുരക്ഷയും; - ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വരെ കേരളത്തിൽ നിറഞ്ഞു നിന്നിരുന്ന കെ-റെയിൽ കല്ലിടലും പ്രതിപക്ഷ പ്രതിഷേധങ്ങളും ഉപതെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കാര്യമായ ചർച്ചകളിലേക്ക് വന്നിട്ടില്ല

TAGS :

Next Story