കെ-റെയിൽ കല്ലിടൽ നിർത്തി: സർവേ ഇനി ജിപിഎസ് വഴി
സാമൂഹികാഘാത സർവേ ഇനി ജിപിഎസ് മുഖേന നടത്തും. കല്ലിടലിനെതിരെ സംസ്ഥാനത്തുടനീളം നടക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാതലത്തിലാണ് തീരുമാനം.
തിരുവനന്തപുരം: കെ-റെയിൽ കല്ലിടൽ നിർത്തി. റവന്യൂ വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. സാമൂഹികാഘാത സർവേ ഇനി ജിപിഎസ് മുഖേന നടത്തും. കല്ലിടലിനെതിരെ സംസ്ഥാനത്തുടനീളം നടക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാതലത്തിലാണ് തീരുമാനം.
കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണം. ഉടമയുടെ അനുമതിയോടെ, കെട്ടിടങ്ങൾ, മതിലുകൾ എന്നിവിടങ്ങളിൽ മാർക്ക് ചെയ്യാമെന്ന് കേരള റെയിൽവെ ഡെവലപ്മെന്‍റ് കോർപ്പറേഷന്‍ നിർദ്ദേശം വച്ചെങ്കിലും ഉത്തരവിൽ പറയുന്നത് ജിയോ ടാഗിങ് മാത്രമെന്നാണ്.
കല്ലിടല്‍ സമയത്തുള്ള സംഘര്‍ഷങ്ങള്‍ മറികടക്കാന്‍ പോലീസിന്റെ സഹായം ലഭ്യമാകുന്നില്ലെന്നും ബദല്‍ മാര്‍ഗങ്ങള്‍ വേണമെന്നുമുള്ള ആവശ്യം കെ-റെയില്‍ നേരത്തെ മുന്നോട്ടുവെച്ചിരുന്നു. അതേസമയം യുഡിഎഫും സമരസമിതിയും നടത്തിയ പ്രതിഷേധത്തിന്‍റെ ഒന്നാംഘട്ട വിജയമാണിതെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെ പ്രതികരണം. സർക്കാർ തെറ്റ് ചെയ്‌തെന്ന് സമ്മതിക്കുന്നു. പ്രതിഷേധക്കാര്‍ക്ക് എതിരെ എടുത്ത കേസ് പിൻവലിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
Adjust Story Font
16