Quantcast

കെ റെയിൽ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനം നീട്ടണം;സർക്കാരിനോട് സർവെ ഏജൻസികൾ

നേരത്തെ നിശ്ചയിച്ച സമയത്തിനുള്ളിൽ സർവേ പൂർത്തിയാക്കാനാകില്ലെന്ന് കത്തിൽ പറയുന്നു

MediaOne Logo

Web Desk

  • Published:

    3 April 2022 3:45 AM GMT

കെ റെയിൽ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനം നീട്ടണം;സർക്കാരിനോട് സർവെ ഏജൻസികൾ
X

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനം നീട്ടണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് സർവെ ഏജൻസിയുടെ കത്ത്. നേരത്തെ നിശ്ചയിച്ച സമയത്തിനുള്ളിൽ സർവേ പൂർത്തിയാക്കാനാകില്ലെന്ന് കത്തിൽ പറയുന്നു.

കല്ലിടൽ പൂർത്തിയായാൽ നാല് ജില്ലകളിൽ മെയ് പകുതിയോടെ പഠനം തീർക്കാമെന്നും കേരള വൊളന്ററി ഹെൽത്ത് സർവീസ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ,കാസർകോട്,തൃശൂർ എന്നീ അഞ്ച് ജില്ലകളിൽ സാമൂഹികാഘാത പഠനം നടത്താനുള്ള ചുമതലയായിരുന്നു കേരള വൊളന്ററി ഹെൽത്ത് സർവീസിന് നൽകിയിരുന്നത്. ഇതിൽ തൃശൂർ ഒഴികെയുള്ള നാല് ജില്ലകളിലെ സാമൂഹികാഘാത പഠനത്തിന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാരിന് കത്ത് നൽകിയിരിക്കുന്നത്.

മുമ്പ് നൽകിയ ഉത്തരവ് പ്രകാരം ഏപ്രിൽ ആദ്യവാരം പഠനം പൂർത്തിയാക്കണം. എന്നാൽ, ഇത് പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് കൂടുതൽ സമയം ചോദിച്ചിരിക്കുന്നത്. കേരള വൊളന്ററി ഹെൽത്ത് സർവീസിനെ കൂടാതെ മറ്റ് പല ഏജൻസികളും സമാന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, കെ റെയിൽ സർവേയ്‌ക്കെതിരെ സംസ്ഥാനത്താകമാനം കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പല ജില്ലകളിലും സർവേ നടപടികൾ ആരംഭിക്കാൻ പോലും സാധിച്ചിട്ടില്ല.

TAGS :

Next Story