Quantcast

'പറഞ്ഞത് കോൺഗ്രസ് പ്രവർത്തകരുടെ അഭിപ്രായം, അച്ചടക്ക നടപടിയെങ്കിൽ തല ഉയർത്തി മുന്നോട്ട്': ശിവദാസൻ നായർ

താൻ പറഞ്ഞിട്ടുള്ളത് കോൺഗ്രസ് പ്രവർത്തകരുടെ അഭിപ്രായമാണെന്നും അതിന്റെ പേരിലാണ് അച്ചടക്ക നടപടിയെങ്കിൽ തല ഉയർത്തി മുന്നോട്ട് പോകുമെന്നും മുന്‍ എം.എല്‍.എ കൂടിയായ ശിവദാസൻ നായർ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    29 Aug 2021 4:13 AM GMT

പറഞ്ഞത് കോൺഗ്രസ് പ്രവർത്തകരുടെ അഭിപ്രായം, അച്ചടക്ക നടപടിയെങ്കിൽ തല ഉയർത്തി മുന്നോട്ട്: ശിവദാസൻ നായർ
X

കോൺഗ്രസ് നേതൃത്വത്തേയും കെ.സുധാകരനെയും വിമർശിച്ച് കെ ശിവദാസൻ നായർ. നേതാക്കൾ ആലോചിച്ചത് സ്വന്തം ആളുകളെ എവിടെ ഉൾപ്പെടുത്താം എന്ന് മാത്രം. എ.ഐ.സി.സി.സിക്കെതിരെയോ നേതാക്കൾക്കെതിരെയോ പ്രതികരിച്ചിട്ടില്ല. താൻ പറഞ്ഞിട്ടുള്ളത് കോൺഗ്രസ് പ്രവർത്തകരുടെ അഭിപ്രായമാണെന്നും അതിന്റെ പേരിലാണ് അച്ചടക്ക നടപടിയെങ്കിൽ തല ഉയർത്തി മുന്നോട്ട് പോകുമെന്നും മുന്‍ എം.എല്‍.എ കൂടിയായ ശിവദാസൻ നായർ മീഡിയവണിനോട് പറഞ്ഞു.

സംഘടനാ തെരഞ്ഞെടുപ്പിലൂടെയല്ലാതെ കോണ്‍ഗ്രസിലൊരു മാറ്റമുണ്ടാകില്ല. അവരവരുടെ അണികളെ എവിടെയൊക്കെ വെക്കാം എന്ന ആലോചനയാണ് നേതാക്കള്‍ നടത്തിയത്. നേതാക്കളുമായുള്ള അടുപ്പമാണ് മാനദണ്ഡമാക്കിയത്. ഇങ്ങനെയെങ്കില്‍ പാര്‍ട്ടി രക്ഷപ്പെടില്ല. ഇക്കാര്യം തുറന്ന് പറഞ്ഞന്നേയുള്ളൂ. അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം കോണ്‍ഗ്രസിലുണ്ട്-ശിവദാസന്‍ നായര്‍ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റായവര്‍ വിവിധ നേതാക്കളുമായി ബന്ധമുള്ളവരാണ്. ഇതൊരു ആരോപണമല്ല. അച്ചടക്ക നടപിയെക്കുറിച്ച് അറിയില്ല. അച്ചടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഞാന്‍. എന്നും പാര്‍ട്ടിയോടൊപ്പം നിന്ന പ്രവര്‍ത്തകനാണ്. നാളെയും അങ്ങനെതന്നെയായിരിക്കും. എവിടെയും പ്രതിഷേധമുണ്ടാക്കാനില്ലെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു.

ഡി.സി.സി അധ്യക്ഷൻമാരുടെ പ്രഖ്യാപനത്തിനൊപ്പം നേതാക്കൾക്കെതിരെ നടപടിയും വന്നിരുന്നു. കെ പി സി സി ജനറൽ സെക്രട്ടറിയായിരുന്ന കെ പി അനിൽകുമാറിനെയും ശിവദാസൻ നായരെയുമാണ് സസ്പെൻഡ് ചെയ്തിരുന്നത്. സസ്പെൻഷന് ശേഷവും നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് കെ പി അനിൽകുമാർ നടത്തിയത്.

TAGS :

Next Story