Quantcast

നാര്‍ക്കോട്ടിക് ജിഹാദ് വിവാദം: സര്‍ക്കാര്‍ രക്തം കുടിക്കുന്ന ചെന്നായയെപ്പോലെ നോക്കിനില്‍ക്കുന്നുവെന്ന് സുധാകരന്‍

കോണ്‍ഗ്രസില്‍ വരുന്നത് പുതിയ സംവിധാനമാണെന്നും സെമി കേഡര്‍ സംവിധാനത്തെക്കുറിച്ച് അറിയാത്തവരെ പഠിപ്പിക്കുമെന്നും കെ സുധാകരന്‍

MediaOne Logo

Web Desk

  • Updated:

    2021-09-16 06:35:35.0

Published:

16 Sep 2021 6:23 AM GMT

നാര്‍ക്കോട്ടിക് ജിഹാദ് വിവാദം: സര്‍ക്കാര്‍ രക്തം കുടിക്കുന്ന ചെന്നായയെപ്പോലെ നോക്കിനില്‍ക്കുന്നുവെന്ന് സുധാകരന്‍
X

പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സമവായ ചര്‍ച്ചക്ക് മുന്‍കയ്യെടുക്കേണ്ടത് സര്‍ക്കാരാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എന്നാല്‍ രക്തം കുടിക്കുന്ന ചെന്നായയെപ്പോലെ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാതെ നോക്കിനില്‍ക്കുകയാണെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. ചങ്ങനാശ്ശേരി ബിഷപ്പിനെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഷയത്തില്‍ ചങ്ങനാശ്ശേരി ബിഷപ്പ് പോസിറ്റീവായാണ് പ്രതികരിച്ചത്. മുസ്‌ലിം നേതാക്കളുമായി വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി. പാലാ ബിഷപ്പിനെ ഉച്ചയ്ക്ക് രണ്ടു മണിക്ക് കാണുമെന്നും സാഹോദര്യം നിലനിര്‍ത്താനുള്ള സാഹചര്യങ്ങള്‍ക്കായി കോണ്‍ഗ്രസ് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി പോകുന്നവരെ നേതാക്കളെന്ന് വിളിക്കാന്‍ സാധിക്കില്ല. അവര്‍ക്കൊപ്പം അണികളില്ല. കോണ്‍ഗ്രസില്‍ വരുന്നത് പുതിയ സംവിധാനമാണെന്നും സെമി കേഡര്‍ സംവിധാനത്തെക്കുറിച്ച് അറിയാത്തവരെ പഠിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story