Quantcast

കെ.പി.സി.സി പുനഃസംഘടനാ മാനദണ്ഡങ്ങള്‍ കേന്ദ്രനേതൃത്വം അംഗീകരിച്ചതായി കെ.സുധാകരന്‍

പുനഃസംഘടന സംബന്ധിച്ച് കെ.പി.സി.സി നിര്‍വാഹക സമിതിയില്‍ എടുത്ത തീരുമാനങ്ങള്‍ രാഹുല്‍ ഗാന്ധിയെ അറിയിക്കാനാണ് കെ. സുധാകരന്‍ ഡല്‍ഹിയിലെത്തിയത്.

MediaOne Logo

Web Desk

  • Updated:

    2021-07-06 14:22:56.0

Published:

6 July 2021 2:10 PM GMT

കെ.പി.സി.സി പുനഃസംഘടനാ മാനദണ്ഡങ്ങള്‍ കേന്ദ്രനേതൃത്വം അംഗീകരിച്ചതായി കെ.സുധാകരന്‍
X

കെ.പി.സി.സി പുനഃസംഘടനാ മാനദണ്ഡങ്ങള്‍ കേന്ദ്ര നേതൃത്വം തത്വത്തില്‍ അംഗീകരിച്ചതായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഇത് സംബന്ധിച്ച് നല്‍കി റിപ്പോര്‍ട്ട് രാഹുല്‍ ഗാന്ധി വിശദമായി പരിശോധിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പ്രവര്‍ത്തനമികവ് മാത്രം മാനദണ്ഡമാക്കി പാര്‍ട്ടി ഉടന്‍ പുനഃസംഘടിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

പുനഃസംഘടന സംബന്ധിച്ച് കെ.പി.സി.സി നിര്‍വാഹക സമിതിയില്‍ എടുത്ത തീരുമാനങ്ങള്‍ രാഹുല്‍ ഗാന്ധിയെ അറിയിക്കാനാണ് കെ. സുധാകരന്‍ ഡല്‍ഹിയിലെത്തിയത്. പ്രായം, ഇരട്ട പദവി എന്നിവ പരിഗണിക്കാതെ പ്രവര്‍ത്തക മികവുള്ളവരെ പരിഗണിക്കുക, നിയോജക മണ്ഡലം കമ്മിറ്റികള്‍, കുടുംബ യൂണിറ്റുകള്‍ എന്നിവ രൂപീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് രാഹുല്‍ ഗാന്ധിക്ക് കൈമാറി. പരിഷ്‌കാര നടപടികള്‍ തുടങ്ങാന്‍ അനുമതി ലഭിച്ചുവെന്ന് കെ സുധാകരന്‍ പറഞ്ഞു.

ജില്ല തല പുനഃസംഘടന ഒരു മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കെ.പി.സി.സി രാഷ്ട്രീയ സ്‌കൂള്‍ തുടങ്ങുന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണെന്ന് രാഹുല്‍ വ്യക്തമാക്കി. യു.ഡി.എഫ് കണ്‍വീനവര്‍ സ്ഥാനം ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ തന്റെ നിലപാട് അറിയിച്ചെന്നും സുധാകരന്‍ പറഞ്ഞു.

TAGS :

Next Story