Quantcast

'ദിവ്യയെ പിടികൂടാത്തത് പി.ശശിയുടെ നിർദേശപ്രകാരം': കെ. സുധാകരൻ

ദിവ്യക്ക് സ്വാർത്ഥ താല്പര്യമുണ്ടെന്നും അത് നടക്കാത്തതിലെ അരിശമാണ് യാത്രയയപ്പിൽ പ്രകടിപ്പിച്ചതെന്നും സുധാകരൻ

MediaOne Logo

Web Desk

  • Published:

    26 Oct 2024 8:02 AM GMT

K Sudhakaran statement against BJP
X

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ പിടികൂടാത്തത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുടെ നിർദേശപ്രകാരമാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി. പി.പി ദിവ്യക്ക് സ്വാർത്ഥ താല്പര്യമുണ്ടെന്നും അത് നടക്കാത്തതിലെ അരിശമാണ് എഡിഎമ്മിന്‍റെ യാത്രയയപ്പിൽ പ്രകടിപ്പിച്ചതെന്നും സുധാകരൻ ആരോപിച്ചു.

വിഷയത്തിൽ സർക്കാർ കാര്യക്ഷമമായ നടപടി എടുക്കുന്നില്ല. മുകളിൽ നിന്നും നിർദേശം കിട്ടാതെ പോലീസ് അനങ്ങില്ലെന്നും കെ.സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും സുധാകരൻ ചോദിച്ചു.

TAGS :

Next Story