Quantcast

പിണറായി ഭരണത്തിൽ കേരളം ചോരക്കളമായി: കെ.സുധാകരൻ എംപി

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പോലുള്ള മതേതര പാർട്ടിയെ തോൽപ്പിക്കാൻ ഇടതുമുന്നണി ഫാസിസ്റ്റ് വർഗീയനിലപാടുകൾ മാത്രമുള്ള ഈ രണ്ടു കൂട്ടരുടേയും സഹായം തേടിയിരുന്നു

MediaOne Logo

Web Desk

  • Published:

    19 Dec 2021 6:54 AM GMT

പിണറായി ഭരണത്തിൽ കേരളം ചോരക്കളമായി: കെ.സുധാകരൻ എംപി
X

പിണറായി ഭരണത്തിൽ കേരളം ചോരക്കളമായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. കേരള മനസാക്ഷിയെ നടുക്കിമണിക്കൂറുകളുടെ വ്യത്യാസത്തിൽ ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാകങ്ങൾ അപലപനീയമാണ്. കേരളത്തിൽ നിയമവാഴ്ച തകർന്നതിന് തെളിവാണ് ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം. എസ്ഡിപിഐ, ആർഎസ്എസ് എന്നീ വിഷപ്പാമ്പുകളെ പാലൂട്ടി വളർത്തിയതിന് പിണറായി വിജയന് കിട്ടിയ തിരിച്ചടിയാണിത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പോലുള്ള മതേതര പാർട്ടിയെ തോൽപ്പിക്കാൻ ഇടതുമുന്നണി ഫാസിസ്റ്റ് വർഗീയനിലപാടുകൾ മാത്രമുള്ള ഈ രണ്ടു കൂട്ടരുടേയും സഹായം തേടിയിരുന്നു. അതിനാൽ ആർഎസ്എസ്-എസ്ഡിപിഐ നടത്തുന്ന അക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പോലീസും കാട്ടിയ കുറ്റകരമായ അനാസ്ഥയുടെ ഫലമാണ് ആലപ്പുഴയിൽ നടന്ന ഇരട്ടക്കൊലപാതകങ്ങൾ. ആർഎസ്എസും എസ്ഡിപി ഐയും പലപ്പോഴും പ്രകോപനപരമായ നിലപാടുകൾ സ്വീകരിച്ചപ്പോൾ അതിനെ നേരിടാൻ സംസ്ഥാന സർക്കാർ ദയനീയമായി പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ കണ്ണൂരിലെ തലശ്ശേരിയിൽ പരസ്യമായി ബിജെപി പ്രവർത്തകർ മുസ്സീം വിരുദ്ധ മുദ്രാവാക്യം പ്രകടനം നടത്തിയിട്ടും അദ്ദേഹം ഒന്നും ചെയ്തില്ല. ഇടതുഭരണത്തിൽ അക്രമപരമ്പരകളും കൊലപാതകങ്ങളും തുടർക്കഥയായി. ഗുണ്ടകളും രാഷ്ട്രീയ ക്വട്ടേഷൻ സംഘങ്ങളും അഴിഞ്ഞാടുകയാണ്. സംസ്ഥാനത്തെ പോലീസ് ഇന്റലിജൻസ് സംവിധാനം നോക്കുകുത്തിയായെന്നും സുധാകരൻ പറഞ്ഞു.

തീവ്രനിലപാടുകൾ സ്വീകരിക്കുന്ന ബിജെപി- ആർഎസ്എസിനോടും എസ്ഡിപിഐയോടും മുഖ്യമന്ത്രി കാട്ടുന്ന രാഷ്ട്രീയ വിധേയത്വ അടിമത്തമാണ് ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങളും വിധ്വംസക പ്രവർത്തനങ്ങളും നടത്താൻ ഇരുകൂട്ടർക്കും പ്രചോദനം നൽകുന്നത്. കേരളത്തിന്റെ മതസൗഹാർദ്ദത തകർത്ത് ഇത്തരം വർഗീയ ശക്തികളെ വളർത്തിയതിന്റെ പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. ഇനിയെങ്കിലും വർഗീയ ശക്തികളുമായുള്ള രഹസ്യബാന്ധവം ഉപേക്ഷിച്ച് സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാൻ സിപിഎമ്മും കേരളസർക്കാരും തയ്യാറാകണമെന്നും സുധാകരൻ പറഞ്ഞു.

TAGS :

Next Story