Quantcast

എഡിഎമ്മിന്റെ മരണം: പി.പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം - കെ. സുധാകരൻ

നവീൻ മരിച്ചതിന് പിന്നാലെ അഴിമതിയാരോപണം വന്നത് തിരക്കഥയാണെന്ന് ആർക്കും മനസ്സിലാകുമെന്നും സുധാകരൻ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2024-10-16 13:55:00.0

Published:

16 Oct 2024 11:19 AM GMT

K Sudhakaran against PP Divya
X

പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന്റെ പൂർണ ഉത്തരവാദിത്തം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ദിവ്യ ചെയ്തത് ക്രിമിനൽ കുറ്റമാണ്. അവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സുധാകരൻ പറഞ്ഞു. നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവീൻ ബാബു തനിക്ക് വളരെ അടുത്ത ബന്ധമുള്ള ആളായിരുന്നു. ഏതെങ്കിലും ആവശ്യങ്ങൾക്ക് വിളിച്ചാൽ പിന്നീട് തിരിച്ചുവിളിച്ച് അതിന്റെ വിശദാംശങ്ങൾ പറഞ്ഞുതരുമായിരുന്നു. ആന്തൂരിൽ സാജൻ മരിച്ചതുപോലെ തന്നെയാണ് നവീൻ ബാബുവിനെയും മരണത്തിലേക്ക് തള്ളിവിട്ടത്. യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെ കടന്നുവന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എഡിഎമ്മിനെ അധിക്ഷേപിച്ചപ്പോൾ ഇടപെടാതിരുന്ന കലക്ടറും ഈ മരണത്തിന് ഉത്തരവാദിയാണെന്നും സുധാകരൻ പറഞ്ഞു.

TAGS :

Next Story