Quantcast

'തെക്കൻ കേരളത്തിന് പ്രശ്‌നങ്ങളുണ്ട്'; വിവാദ പരാമർശവുമായി കെ.സുധാകരൻ

ശശി തരൂരിന് പാർട്ടിയെ നയിക്കാനുള്ള അനുഭവ പരിചയമില്ലെന്നും സുധാകരൻ പറഞ്ഞു. തരൂർ ബുദ്ധിമാനും കഴിവുള്ളയാളുമാണ്. പക്ഷേ പാർട്ടിയെ നയിക്കാൻ ആ ഗുണങ്ങൾ മാത്രം പോരെന്നും സുധാകരൻ വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    16 Oct 2022 6:29 AM GMT

തെക്കൻ കേരളത്തിന് പ്രശ്‌നങ്ങളുണ്ട്; വിവാദ പരാമർശവുമായി കെ.സുധാകരൻ
X

കോഴിക്കോട്: തെക്കൻ കേരളത്തിനെതിരെ വിവാദ പരാമർശവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. തെക്കൻ കേരളത്തിലെ രാഷ്ട്രീയക്കാരെ കുറിച്ചാണ് പരാമർശം. തെക്കൻ കേരളത്തിന് പ്രശ്‌നങ്ങളുണ്ടെന്നും തെക്കൻ കേരളത്തിലെയും വടക്കൻ കേരളത്തിലെയും രാഷ്ട്രീയക്കാർ വ്യത്യസ്തരാണെന്നും അതിന് ചരിത്രപരമായ കാരണങ്ങളുണ്ടെന്നും സുധാകരൻ പറഞ്ഞു. 'ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസി'ന് നൽകിയ അഭിമുഖത്തിലാണ് സുധാകരന്റെ പരാമർശം.

തെക്കൻ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയക്കാർ എത്രകണ്ട് വ്യത്യസ്തരാണെന്ന ചോദ്യത്തോടായിരുന്നു സുധാകരന്റെ പ്രതികരണം. ഒരു കഥ പറഞ്ഞുകൊണ്ടാണ് സുധാകരൻ ഇതിന് മറുപടി പറഞ്ഞത്. ''അതിന് ചരിത്രപരമായ കാരണങ്ങൾ ഉണ്ട് . ഞാനൊരു കഥ പറയാം. രാവണനെ കൊന്ന ശേഷം പുഷ്പക വിമാനത്തിൽ ഭാര്യ സീതക്കും സഹോദരൻ ലക്ഷ്മണനും ഒപ്പം ലങ്കയിൽ നിന്ന് രാമൻ മടങ്ങുകയാണ് . കേരളത്തിന്റെ തെക്കൻ പ്രദേശത്തിന് മുകളിലൂടെ വിമാനം കടന്നുപോകുമ്പോൾ ..ലക്ഷ്മണൻ ആലോചിച്ചു ...രാമനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി കടന്നാലോ എന്ന് . അപ്പോഴേക്കും വിമാനം തൃശൂർ എത്തുകയും ലക്ഷ്മണന്റെ മനസ്സ് മാറുകയും ചെയ്തു. മാത്രമല്ല അദ്ദേഹത്തിന് പശ്ചാത്താപം ഉണ്ടായി. രാമനാകട്ടെ അവന്റെ തോളത്തു തട്ടി പറഞ്ഞു .. 'അതെ , നിന്റെ മനസ്സ് ഞാൻ വായിച്ചു. നിന്റെ കുറ്റമല്ല, നമ്മൾ കടന്നു വന്ന നാടിന്റെ പ്രശ്‌നമാ''-സുധാകരൻ പറഞ്ഞു.

തെക്കൻ കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ വിശ്വസിക്കാൻ പറ്റാത്തവരാണെന്ന രീതിയിലുള്ള സുധാകരന്റെ പരാമർശത്തിനെതിരെ ജോൺ ബ്രിട്ടാസ് എം.പി രംഗത്തെത്തി. കോൺഗ്രസ് എന്ന പുഷ്പക വിമാനത്തിലെ ആരൊക്കെയാണ് വിശ്വസിക്കാൻ പറ്റാത്തതെന്ന് അദ്ദേഹം തന്നെ പറയുന്നതാണ് ഭംഗിയെന്ന് ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു.

ചോദ്യം : തെക്കൻ കേരളത്തിലെയും മലബാറിലെയും രഷ്ട്രീയക്കാർ എത്രകണ്ട് വ്യത്യസ്തരാണ് ?

ഉത്തരം : അതെ , അതിന് ചരിത്രപരമായ...

Posted by John Brittas on Saturday, October 15, 2022

ശശി തരൂരിന് സംഘടനാ കാര്യങ്ങളിൽ പരിചയക്കുറവുണ്ടെന്നും സുധാകരൻ പറഞ്ഞു. തരൂർ ഒരു നല്ല മനുഷ്യനാണ്. പാണ്ഡിത്യമുള്ള വ്യക്തിയാണ്. പക്ഷെ സംഘടനാ കാര്യങ്ങളിൽ തരൂരിന് പാരമ്പര്യമില്ല. രാഷ്ട്രീയ രംഗത്ത് തരൂരിന്റെ അനുഭവപരിചയം വളരെ പരിമിതമാണ്. അദ്ദേഹം ബുദ്ധിമാനും കഴിവുള്ളയാളുമാണ്. പക്ഷേ പാർട്ടിയെ നയിക്കാൻ ആ ഗുണങ്ങൾ മാത്രം പോരായെന്നും സുധാകരൻ വ്യക്തമാക്കി.

TAGS :

Next Story