Quantcast

ഉറുമ്പ് ആനയോടു നടത്തുന്ന കല്യാണ ആലോചന പോലെയാണ് എസ്‌.ആർ.പിയുടെ വാദമെന്ന് സുധാകരന്‍

സാമാന്യ മര്യാദയ്ക്ക് നിരക്കാത്ത പ്രയോഗമാണ്. സി.പി.എമ്മിന് ഏക ആശ്രയം കേരളമാണ്

MediaOne Logo

Web Desk

  • Updated:

    5 April 2022 7:44 AM

Published:

5 April 2022 7:27 AM

ഉറുമ്പ് ആനയോടു നടത്തുന്ന കല്യാണ ആലോചന പോലെയാണ് എസ്‌.ആർ.പിയുടെ വാദമെന്ന് സുധാകരന്‍
X
Listen to this Article

കണ്ണൂര്‍: കോൺഗ്രസിന്‍റെ മുന്നിൽ നിബന്ധന വയ്ക്കരുതെന്നു എസ്‌.ആർ.പിയോട് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. സാമാന്യ മര്യാദയ്ക്ക് നിരക്കാത്ത പ്രയോഗമാണ്. സി.പി.എമ്മിന് ഏക ആശ്രയം കേരളമാണ്. സ്ഥാനാർഥിയെ നിർത്താൻ പോലും മറ്റു സംസ്ഥാനങ്ങളിൽ സി.പി.എമ്മിന് കഴിയുന്നില്ല. ഉറുമ്പ് ആനയോടു നടത്തുന്ന കല്യാണ ആലോചന പോലെയാണ് എസ്‌.ആർ.പിയുടെ വാദം.

ആൾബലമുള്ള പ്രതിപക്ഷ പാർട്ടികൾ പോലും കോൺഗ്രസിന്‍റെ നേതൃത്വം അംഗീകരിക്കുന്നു. സിൽവർ ലൈൻ കേന്ദ്രസർക്കാർ മുളയിലേ നുള്ളേണ്ടതായിരുന്നു. സിൽവർലൈനിൽ കേന്ദ്രമന്ത്രിയുടേത് അഴകൊഴമ്പൻ നയമാണെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ ആശയങ്ങളുമായി ചേർന്നു വരുന്ന ആരെയും കൂടെകൂട്ടുമെന്നായിരുന്നു സി.പി.എം പിബി അംഗം എസ്.രാമചന്ദ്രൻ പിള്ളയുടെ പ്രസ്താവന. ബി.ജെ.പി വിരുദ്ധ വിശാല ഐക്യത്തിൽ ചേരണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. സിൽവർലൈൻ പദ്ധതി കേരളത്തിന്‍റെ വികസനത്തിന്‍റെ അനിവാര്യമാണെന്നും എസ് രാമചന്ദ്രൻ പിള്ള മീഡിയവണിനോട് പറഞ്ഞിരുന്നു.


TAGS :

Next Story