Quantcast

മോഫിയയുടെ ആത്മഹത്യ: ഭരണകൂടത്തിൽ നിന്ന് പ്രതീക്ഷിക്കാനാവാത്ത നിലപാട് സർക്കാർ സ്വീകരിച്ചു-കെ സുധാകരൻ

സിഐയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. സ്ത്രീ സംരക്ഷണത്തിന് മതിൽ കെട്ടിയ പാർട്ടിയാണ്. സ്ത്രീ സംരക്ഷണം വേണ്ട, ദ്രോഹിക്കാതിരുന്നുകൂടെയെന്നും അദ്ദേഹം ചോദിച്ചു.

MediaOne Logo

Web Desk

  • Updated:

    2021-11-26 09:16:56.0

Published:

26 Nov 2021 9:10 AM GMT

മോഫിയയുടെ ആത്മഹത്യ: ഭരണകൂടത്തിൽ നിന്ന് പ്രതീക്ഷിക്കാനാവാത്ത നിലപാട് സർക്കാർ സ്വീകരിച്ചു-കെ സുധാകരൻ
X

സ്ത്രീധന പീഡനത്തെ തുടർന്ന് കൊച്ചിയിൽ നിയമ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരു ഭരണകൂടത്തിൽ നിന്ന് പ്രതീക്ഷിക്കാനാവാത്ത നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സിഐ ഉത്തരവാദിത്വത്തോടെ പ്രതികരിച്ചിരുന്നെങ്കിൽ ആ പെൺകുട്ടി ആത്മഹത്യ ചെയ്യില്ലായിരുന്നു.

സിഐയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. സ്ത്രീ സംരക്ഷണത്തിന് മതിൽ കെട്ടിയ പാർട്ടിയാണ്. സ്ത്രീ സംരക്ഷണം വേണ്ട, ദ്രോഹിക്കാതിരുന്നുകൂടെയെന്നും അദ്ദേഹം ചോദിച്ചു. സിഐയെ സ്ഥലം മാറ്റി സംരക്ഷിക്കാനാണ് സർക്കാർ ആദ്യം ശ്രമിച്ചതെന്നും സുധാകരൻ കുറ്റപ്പെടുത്തി.

അഹിംസ സമരമാണ് കോൺഗ്രസ് നടത്തിയത്. വെള്ളമടിച്ചോ, ലാത്തി വീശിയോ സമരങ്ങളെ തളർത്താമെന്ന് ഇനി കരുതേണ്ട. നിസ്സംഗനും, വായ തുറക്കാത്ത ഒരു മുഖ്യമന്ത്രിയുമായി പിണറായി മാറരുത്, അത് ഒരു തന്ത്രമെന്നാണ് മനസിലാകുന്നത്. അന്വേഷണത്തിന് മുകളിൽ സോഷ്യൽ ഓഡിറ്റ് ഉറപ്പാക്കും. സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story