Quantcast

'വ്യാജക്കത്തിന് പിന്നിൽ പ്രവർത്തിച്ചവരെ എത്രയും വേഗം കണ്ടെത്തണം'; ഡിജിപിക്ക് പരാതി നൽകി കെ.സുധാകരൻ

'അന്വേഷണത്തിന് കെപിസിസിയുടെ പിന്തുണയുണ്ടാവും'

MediaOne Logo

Web Desk

  • Updated:

    2022-11-20 09:34:35.0

Published:

20 Nov 2022 9:07 AM GMT

വ്യാജക്കത്തിന് പിന്നിൽ പ്രവർത്തിച്ചവരെ എത്രയും വേഗം കണ്ടെത്തണം; ഡിജിപിക്ക് പരാതി നൽകി കെ.സുധാകരൻ
X

തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് രാജി സന്നദ്ധത അറിയിച്ചെന്ന പേരിൽ പ്രചരിപ്പിച്ച വ്യാജക്കത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കെ സുധാകരൻ ഡിജിപിക്ക് പരാതി നൽകി. വ്യാജക്കത്തിന്റെ അടിസ്ഥാനത്തിൽ ചില മാധ്യമങ്ങൾ തനിക്കെതിരെ വാർത്ത നൽകിയെന്നും അതിന്റെ നിജസ്ഥിതിയും ഉറവിടവും കണ്ടെത്താൻ സമഗ്ര അന്വേഷണം നടത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

കത്തിന് പിന്നിൽ പ്രവർത്തിച്ചവരെ എത്രയും വേഗം കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണം. അതിനാവശ്യമായ എല്ലാ പിന്തുണയും സഹകരണവും കെപിസിസിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും സുധാകരൻ കത്തിൽ ചൂണ്ടിക്കാട്ടി.

ആർഎസ്എസിനെ പരാമർശിച്ചുള്ള പ്രസംഗം വിവാദമായതിനു പിന്നാലെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാൻ സന്നദ്ധത അറിയിച്ച് കെ. സുധാകരൻ രാഹുൽഗാന്ധിക്ക് കത്തയച്ചു എന്ന വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ വാർത്ത പുറത്തുവന്നതിനു പിന്നാലെ ഇത്തരത്തിലൊരു കത്ത് താൻ അയച്ചിട്ടില്ലെന്ന് പറഞ്ഞ് കെ സുധാകരൻ രംഗത്ത് വരികയായിരുന്നു.

TAGS :

Next Story