പണം പോലുമില്ല, യുക്രൈനിലെ മലയാളി വിദ്യാർഥികൾ ബുദ്ധിമുട്ടില്‍ - കെ. സുധാകരന്‍
പല വിദ്യാർഥികളുടെ കൈയിലും പണമില്ലെന്നും സംസ്ഥാനം കേന്ദ്രത്തിന്‍റെ മേല്‍ സമ്മർദ്ദം ചെലുത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
യുക്രൈനിലെ മലയാളി വിദ്യാർഥികൾ വലിയ ബുദ്ധിമുട്ടിലെന്ന് കെ.സുധാകരന്‍ എം.പി. കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നത് ഗുരുതര അനാസ്ഥയാണെന്നും കെ.പി.സി.സി പ്രസിഡന്‍റ് കൂടിയായ കെ.സുധാകരന്‍ പറഞ്ഞു. പല വിദ്യാർഥികളുടെ കൈയിലും പണമില്ലെന്നും സംസ്ഥാനം കേന്ദ്രത്തിന്‍റെ മേല്‍ സമ്മർദ്ദം ചെലുത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
യുക്രൈനിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രിക്ക് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. 2320 മലയാളി വിദ്യാർഥികൾ യുക്രൈനിൽ പഠിക്കുന്നുണ്ടെന്നും ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചത്.
വിദ്യാർഥികളെ തിരികെ എത്തിക്കാനുള്ള അടിയന്തര ഇടപെടൽ വേണമെന്നും പിണറായി കത്തിൽ ആവശ്യപ്പെട്ടിരുന്നു. മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. യുക്രൈൻ യുദ്ധത്തിൽ ആശങ്കയുണ്ടെന്നും കേന്ദ്രത്തെ ബന്ധപ്പെട്ട് നടപടികൾ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Adjust Story Font
16