Quantcast

പി.ജെ കുര്യന്റെ പരാമർശങ്ങൾ എഐസിസിയെ അറിയിച്ചു; തന്റെ സാമ്പത്തിക പശ്ചാത്തലം തുറന്ന പുസ്തകം: കെ.സുധാകരൻ

സിൽവർ ലൈൻ പദ്ധതിക്ക് മുഖ്യമന്ത്രി നേരിട്ടെത്തി കുറ്റി നാട്ടിയാലും എടുത്തുകളയും. തോന്നുംപോലെ പ്രവർത്തിക്കാൻ പിണറായി വിജയന്റെ സ്വന്തം പ്രോപ്പർട്ടിയല്ല കേരളം. റിപ്പോർട്ട് എന്തായാലും പദ്ധതി നടപ്പാക്കാനാണെങ്കിൽ എന്തിനാണ് സാമൂഹ്യാഘാത പഠനം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

MediaOne Logo

Web Desk

  • Published:

    19 April 2022 11:31 AM GMT

പി.ജെ കുര്യന്റെ പരാമർശങ്ങൾ എഐസിസിയെ അറിയിച്ചു; തന്റെ സാമ്പത്തിക പശ്ചാത്തലം തുറന്ന പുസ്തകം: കെ.സുധാകരൻ
X

തിരുവനന്തപുരം: പി.ജെ കുര്യൻ രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശങ്ങൾ എഐസിസിയെ അറിയിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. നടപടിയെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് എഐസിസിയാണ്. കെ.വി തോമസിനെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ല. സൗഹാർദപരമായിട്ടാണ് അദ്ദേഹത്തോട് സംസാരിച്ചത്. തന്റെ സാമ്പത്തിക പശ്ചാത്തലം തുറന്ന പുസ്തകമാണ്. ആർക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും സുധാകരൻ പറഞ്ഞു.

സിൽവർ ലൈൻ പദ്ധതിക്ക് മുഖ്യമന്ത്രി നേരിട്ടെത്തി കുറ്റി നാട്ടിയാലും എടുത്തുകളയും. തോന്നുംപോലെ പ്രവർത്തിക്കാൻ പിണറായി വിജയന്റെ സ്വന്തം പ്രോപ്പർട്ടിയല്ല കേരളം. റിപ്പോർട്ട് എന്തായാലും പദ്ധതി നടപ്പാക്കാനാണെങ്കിൽ എന്തിനാണ് സാമൂഹ്യാഘാത പഠനം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎമ്മും വർഗീയ ശക്തികളും തമ്മിൽ കൊടുക്കൽ വാങ്ങൽ നടന്നിട്ടുണ്ടെന്നും സുധാകരൻ ആരോപിച്ചു.

മതതീവ്രവാദത്തിനും കൊലപാതകത്തിനുമെതിരെ ഏപ്രിൽ 26ന് പാലക്കാട് 'ശാന്തിപഥം' എന്നപേരിൽ പൊതുസമ്മേളനം നടത്തും. 1500 കേന്ദ്രങ്ങളിൽ കേരള സംരക്ഷണ സദസ്സ് സംഘടിപ്പിക്കും. കെപിസിസി 13 ലക്ഷം ഡിജിറ്റൽ മെമ്പർഷിപ്പും 22 ലക്ഷം പേപ്പർ മെമ്പർഷിപ്പും വിതരണം ചെയ്‌തെന്നും അദ്ദേഹം അറിയിച്ചു.


TAGS :

Next Story