Quantcast

വാടിക്കൽ രാമകൃഷ്ണൻ കൊലപാതകക്കേസിലെ എഫ്‌.ഐ.ആറിന്റ പകർപ്പ് പുറത്ത് വിട്ട് കെ.സുധാകരൻ

സി.പി.ഐ.എം ഭീഷണിയിലൂടെയാണ് താൻ വളർന്നതെന്നും കെ സുധാകരൻ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    19 Jun 2021 12:05 PM GMT

വാടിക്കൽ രാമകൃഷ്ണൻ കൊലപാതകക്കേസിലെ  എഫ്‌.ഐ.ആറിന്റ പകർപ്പ് പുറത്ത് വിട്ട് കെ.സുധാകരൻ
X
ജനസംഘം പ്രവർത്തകൻ വാടിക്കൽ രാമകൃഷ്ണനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നാം പ്രതിയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ഇതിന്റെ എഫ്.ഐ.ആറിന്റെ പകർപ്പും അദ്ദേഹം പുറത്ത് വിട്ടു. കണ്ണൂർ ജില്ലയിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായി കരുതപ്പെടുന്നതാണ് വാടിക്കൽ രാമകൃഷ്ണന്റേത്. ബിജെപിയുടെ പഴയ രൂപമായ ജനസംഘത്തിന്റെ പ്രവർത്തകനായിരുന്നു വാടിക്കൽ രാമകൃഷ്ണൻ. 1969 ഏപ്രിൽ 21നാണ് ഇദ്ദേഹം രാഷ്ട്രീയകാരണങ്ങളാൽ കൊല്ലപ്പെട്ടത്. ഇതിന് ശേഷമാണ് കണ്ണൂരിൽ തുടർച്ചയായ രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറിയത്.

സർക്കാർ നേരിടുന്ന അഴിമതി കേസുകൾ മറയ്ക്കാനാണ് തനിക്ക് എതിരായ ആരോപണങ്ങളെന്നും പിണറായി ആരാണെന്ന് കേരളത്തിലെ ജനങ്ങൾ വിലയിരുത്തുമെന്നും കെ.സുധാകരൻ പറഞ്ഞു. സി.പി.ഐ.എം ഭീഷണിയിലൂടെയാണ് താൻ വളർന്നതെന്നും തനിക്ക് നേരെ മൂന്ന് തവണ വധശ്രമമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. കൊലക്കേസുകൾ തെളിയിച്ചാൽ താൻ കെ.പി.സി.സി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

TAGS :

Next Story