Quantcast

'സുധാകരൻ ഉടൻ ആർ.എസ്.എസ്സിൽ പോകും'; ആരോപണവുമായി സജി ചെറിയാൻ

''സുധാകരന് ഭ്രാന്താണെന്ന് പറയുന്നത് അധികവാക്കല്ല. ഒരാൾക്ക് വട്ടുപിടിക്കുമ്പോൾ അടിക്കടി മരുന്ന് കൊടുത്തുകൊണ്ടിരിക്കണം''

MediaOne Logo

Web Desk

  • Updated:

    2022-11-15 08:25:35.0

Published:

15 Nov 2022 8:08 AM GMT

സുധാകരൻ ഉടൻ ആർ.എസ്.എസ്സിൽ പോകും; ആരോപണവുമായി സജി ചെറിയാൻ
X

ആലപ്പുഴ: വിവാദ പരാമർശങ്ങളിൽ കെ. സുധാകരനെ കടന്നാക്രമിച്ച് മുൻ മന്ത്രി സജി ചെറിയാൻ. സുധാകരൻ ഉടൻ ആർ.എസ്.എസ്സിൽ പോകും. അതുകൊണ്ടാണ് അദ്ദേഹം ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും സജി ചെറിയാൻ ആരോപിച്ചു. കോൺഗ്രസ് ആർ.എസ്.എസിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെ. സുധാകരന് ഭ്രാന്താണെന്ന് പറയുന്നത് അധികവാക്കല്ല. ഒരാൾക്ക് വട്ടുപിടിക്കുമ്പോൾ അടിക്കടി മരുന്ന് കൊടുത്തുകൊണ്ടിരിക്കണം. ഇല്ലെങ്കിൽ വട്ട് കൂടിക്കൊണ്ടിരിക്കും. രാജ്യത്തെ ഫാസിസത്തെ പിന്തുണക്കുന്ന പ്രസ്താവനയാണ് സുധാകരൻ നടത്തിയത്. കെ.പി.സി.സി അധ്യക്ഷനായി അദ്ദേഹത്തിന് ഒരു നിമിഷവും ഇരിക്കാൻ പറ്റില്ല-സജി ചെറിയാൻ വിമർശിച്ചു.

അതിനിടെ, വിവാദ പരാമർശങ്ങളെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തള്ളി. പ്രസ്താവനയെ ലാഘവത്തോടെ കാണുന്നില്ല. തുടർച്ചയായി നടത്തുന്ന പരാമർശങ്ങൾ പാർട്ടി ഗൗരവത്തോടെ കാണുന്നു. പാർട്ടിയിൽ ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിയിട്ടുണ്ട്. നാക്കുപിഴയാണെന്ന് സുധാകരൻ അറിയിച്ചിട്ടുണ്ട്. ഘടകകക്ഷികളുമായി ആശയവിനിമയം നടത്തും. യു.ഡി.എഫിലെ ഏതെങ്കിലും ഘടകക്ഷിയെ മാത്രം ബാധിക്കുന്ന വിഷയമല്ല ഇതെന്നും സതീശൻ പറഞ്ഞു.

നേരത്തെ, ഐ.എ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും സുധാകരനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു. വിവാദപരാമർശങ്ങളിൽ സുധാകരൻ ഖേദം പ്രകടിപ്പിച്ചെന്നും അതോടെ ആ അധ്യായം അവസാനിച്ചെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. പരസ്യമായി അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. പറഞ്ഞത് വാക്കുപിഴയാണെന്നും വേണുഗോപാൽ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

Summary: 'K Sudhakaran will join RSS soon'; alleges former Kerala Minister Saji Cheriyan

TAGS :

Next Story