Quantcast

കെ.സുധാകരനെ മാറ്റണം; നേതൃമാറ്റം വേണമെന്ന് മുല്ലപ്പള്ളി

പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന നേതാവിനെ പിസിസി അധ്യക്ഷനാക്കണം

MediaOne Logo

Web Desk

  • Updated:

    28 Feb 2025 5:15 AM

Published:

28 Feb 2025 2:56 AM

mullappally ramachandran k sudhakaran
X

ഡല്‍ഹി: കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് കെ. സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന നേതാവിനെ പിസിസി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ചു.പ്രതിസന്ധിയുടെ കാലത്ത് എല്ലാവശങ്ങളും ആലോചിച്ച് മാത്രം പുതിയ അധ്യക്ഷനെ കണ്ടെത്തണം. ഹൈക്കമാൻഡ് ഇന്ന് വിളിച്ച യോഗത്തിൽ മുല്ലപ്പള്ളി പങ്കെടുക്കില്ല.

കെപിസിസിയിൽ സമ്പൂർണ പുനഃസംഘടന വേണമെന്നാവശ്യപ്പെട്ട് കേരളത്തിന്‍റെ ചുമതലയുള്ള ദീപാ ദാസ് മുൻഷി റിപ്പോർട്ട് നൽകിയിരുന്നു. കെ.സുധാകരനെ മാറ്റി പുതിയ അധ്യക്ഷനെ നിയോഗിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്തെ പ്രധാനപ്പെട്ട നേതാക്കളുമായി വ്യക്തിപരമായ കൂടിക്കാഴ്ച നടത്തിയശേഷമാണ് ദീപാദാസ് മുൻഷി ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പുതിയ പിസിസി അധ്യക്ഷൻ,പത്ത് ജില്ലകളിൽ പുതിയ പാർട്ടി അധ്യക്ഷന്മാർ എന്നിങ്ങനെയുള്ള കാതലായ മാറ്റമില്ലാതെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്,നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ നേരിടാനാവില്ലെന്നാണ് ദീപാദാസ് മുൻഷിയുടെനിലപാട്.

അതേസമയം നേതൃമാറ്റമെന്ന വിഷയം ഇപ്പോൾ അജണ്ടയിലില്ലെന്ന നിലപാടാണ് പരസ്യമായി നേതാക്കൾ സ്വീകരിച്ചിരിക്കുന്നത്. നേതൃമാറ്റത്തെക്കുറിച്ച് പ്രതികരിക്കാൻ കെ.സുധാകരൻ തയ്യാറായില്ല. സുധാകരനെ വിശ്വാസത്തിലെടുത്ത് മാറ്റം വരുത്താനാണ് ഹൈക്കമാൻഡിന് താൽപര്യം.



TAGS :

Next Story