Quantcast

ചിന്തൻ ശിബിരത്തില്‍ ബേസിൽ ജോസഫ്; അഭിവാദ്യങ്ങളുമായി കെ. സുധാകരൻ

സിനിമാ രംഗത്തെ യുവതുർക്കികളെ കോൺഗ്രസ്സിന്റെ വേദികളിൽ കാണുന്നത് ഏറെ സന്തോഷകരമാണെന്ന് സുധാകരന്‍

MediaOne Logo

Web Desk

  • Updated:

    2022-07-02 05:06:22.0

Published:

2 July 2022 4:22 AM GMT

ചിന്തൻ ശിബിരത്തില്‍ ബേസിൽ ജോസഫ്; അഭിവാദ്യങ്ങളുമായി കെ. സുധാകരൻ
X

വയനാട്: കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തില്‍ പങ്കെടുത്ത സംവിധായകനും നടനുമായി ബേസിൽ ജോസഫിന് അഭിവാദ്യങ്ങളുമായി കെ.പി.പി.സി പ്രസിഡന്റ് കെ.സുധാകരൻ. സിനിമാ രംഗത്തെ യുവതുർക്കികളെ കോൺഗ്രസ്സിൻ്റെ വേദികളിൽ കാണുന്നത് ഏറെ സന്തോഷകരമാണെന്ന് താരത്തിന് അഭിവാദ്യമര്‍പ്പിച്ചെഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ സുധാകരന്‍ പറഞ്ഞു.

'അവാർഡുകളോടുള്ള അടങ്ങാത്ത മോഹം പലരെയും അഭിനവ സിപിഎം അനുകൂലികൾ ആക്കുന്ന ഇക്കാലത്ത്, കോൺഗ്രസിന്റെ ക്യാംപുകളിൽ ജനങ്ങളോട് സംസാരിക്കാൻ സിനിമയിലെ യുവാക്കൾ മുന്നോട്ട് വരുന്നത് നാടിന് ശുഭസൂചകമാണ്'- ഇങ്ങനെ പോകുന്നു സുധാകരന്റെ പോസ്റ്റ്. മേശപ്പുറത്ത് അവാർഡ് വെച്ചിട്ട് , എടുത്തോ എന്നു പറഞ്ഞ് മാറിനിന്ന് സിനിമ പ്രവർത്തകരെ അപമാനിച്ച പിണറായി വിജയന്റെ ശൈലിയല്ല കോൺഗ്രസിനുള്ളത്. അടിമകളെ സൃഷ്ടിച്ച് സ്വന്തം ആവശ്യങ്ങൾക്ക് ന്യായീകരണ തൊഴിലാളികളാക്കി മാറ്റുന്ന രീതിയും ഞങ്ങൾക്കില്ല- സുധാകരന്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'സിനിമ രംഗത്തെ യുവതുർക്കികളെ കോൺഗ്രസ്സിൻ്റെ വേദികളിൽ കാണുന്നത് ഏറെ സന്തോഷകരമാണ്. അവാർഡുകളോടുള്ള അടങ്ങാത്ത മോഹം പലരെയും അഭിനവ സിപിഎം അനുകൂലികൾ ആക്കുന്ന ഇക്കാലത്ത്, കോൺഗ്രസിന്റെ ക്യാംപുകളിൽ ജനങ്ങളോട് സംസാരിക്കാൻ സിനിമയിലെ യുവാക്കൾ മുന്നോട്ട് വരുന്നത് നാടിന് ശുഭസൂചകമാണ്.

മേശപ്പുറത്ത് അവാർഡ് വെച്ചിട്ട് , എടുത്തോ എന്നു പറഞ്ഞ് മാറിനിന്ന് സിനിമ പ്രവർത്തകരെ അപമാനിച്ച പിണറായി വിജയന്റെ ശൈലിയല്ല കോൺഗ്രസിനുള്ളത്. അടിമകളെ സൃഷ്ടിച്ച് സ്വന്തം ആവശ്യങ്ങൾക്ക് ന്യായീകരണ തൊഴിലാളികളാക്കി മാറ്റുന്ന രീതിയും ഞങ്ങൾക്കില്ല.

ഓരോ വ്യക്തിയെയും സ്വതന്ത്രമായി ചിന്തിക്കാനും വളരാനും പരസ്പര സ്നേഹത്തോടെ മുന്നേറാനും പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് കോൺഗ്രസ്സിന്റേത്. അത്‌ മുറുകെ പിടിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിൻ്റെ ചിന്തൻ ഷിവിറിൽ പങ്കെടുത്ത് സംസാരിച്ച യുവ സംവിധായകൻ ബേസിൽ ജോസഫിന് അഭിവാദ്യങ്ങൾ'

കോൺഗ്രസിന്റെ സംഘടനാ സംവിധാനം ശക്തമാക്കാനുള്ള ചർച്ചകളുമായി എല്ലാ ജില്ലകളിലും ചിന്തൻ ഷിവര്‍ സംഘടിപ്പിക്കുന്നുണ്ട്. ഉദയ്പുർ ചിന്തൻ ഷിവറിന്റെ തീരുമാനങ്ങൾ എങ്ങനെ നടപ്പാക്കണമെന്നു ചർച്ച ചെയ്യാനാണു സംസ്ഥാന ചിന്തൻ ഷിവര്‍ സംഘടിപ്പിക്കുന്നത്.

TAGS :

Next Story