സിപിഎമ്മിന് ഭയമുണ്ട്; അതുകൊണ്ടാണ് അവര്‍ തന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നത്
കെ.പി.സി.സി പ്രസിഡന്‍റായി കെ. സുധാകരന്‍ സ്ഥാനമേറ്റെടുത്തു
കെ.പി.സി.സി പ്രസിഡന്‍റായി സ്ഥാനമേൽക്കുന്ന ചടങ്ങിൽ സിപിഎമ്മിന്‍റെ തനിക്ക് നേരെയുള്ള ആർ.എസ്.എസ്. ബന്ധം എന്ന ആരോപണത്തിന് മറുപടിയുമായി കെ.സുധാകരൻ. സിപിഎം കോൺഗ്രസിനെ ഭയക്കുന്നുണ്ട് അതാണ് അവർ കെപിസിസി പ്രസിഡന്‍റിനെ വർഗീയവാദിയായി ചിത്രീകരിക്കുന്നത്. അതൊരു അജണ്ടയാണ്.
കേരളത്തിൽ ഞങ്ങൾ ആർഎസ്എസിന്‍റെ പിന്തുണ വാങ്ങി വോട്ട് നേടിയിട്ടില്ല. പക്ഷേ സിപിഎം അങ്ങനെയല്ല, പിണറായി ഒരുകാലത്ത് ആർഎസ്എസിന്റെ വോട്ട് നേടി ജയിച്ചയാളാണ്. ആ പിണറായി ആണോ ആർ.എസ്.എസ് അതോ ഞാനാണോ-എന്ന് ജനം തീരുമാനിക്കണം. ആർഎസ്എസ് ലേബലടിച്ച് കോൺഗ്രസിന്റെ നേതാക്കളെ തകർത്തു കളയാമെന്ന് ആരും വിചാരിക്കണ്ട- കെ. സുധാകരൻ പറഞ്ഞു.
അഞ്ചു വർഷം കഠിനപ്രയത്‌നം ചെയ്താൽ മാത്രേമേ കോൺഗ്രസ് തിരിച്ചുവരികയുള്ളു. കോൺഗ്രസ് തകരേണ്ട പാർട്ടിയല്ല, കാരണം ഈ രാജ്യം കോൺഗ്രസിന്‍റെ സൃഷ്ടിയാണ്, ഈ രാജ്യം ഇന്ന് നിൽക്കുന്നത് കോൺഗ്രസ് ഉണ്ടാക്കിയ അടിത്തറയ്ക്ക് മുകളിലാണ്.
ഇന്ന് ജയിച്ചിരിക്കുന്ന സിപിഎമ്മിന് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ലഭിച്ചത് ഒരു സീറ്റാണ് അന്നാരും പറഞ്ഞില്ല സിപിഎം തകർന്നു പോയെന്ന്, ഇല്ലല്ലോ ജനാധിപത്യ സംവിധാനത്തിൽ ഇതൊക്കെ സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനമാനങ്ങൾക്ക് പിറകെ പോകാതെ പാർട്ടിയെ പ്രാദേശിക തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ നിങ്ങൾക്ക് മനസുണ്ടെങ്കിൽ എങ്കിൽ നമ്മുക്കുണ്ട് വിജയമെന്നും പ്രവർത്തകരോടായി കെ. സുധാരകരൻ പറഞ്ഞു.
പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തിരിച്ചുവരിക എന്നത് കേരളത്തിലെ കോൺഗ്രസിനെ സംബന്ധിച്ചടത്തോളം ഒരു പ്രതിഞ്ജയാണെന്നും തന്റെ പ്രവർത്തനരാഹിത്യം കൊണ്ടോ എന്റെ തെറ്റായ പ്രവർത്തനം കൊണ്ടോ ഈ പ്രസ്ഥാനത്തിന്റെ ഒരു ചിറക് പോലും അറ്റുപോകില്ലെന്ന് ഉറപ്പു തരുന്നതായും സുധാകരൻ പറഞ്ഞു. ചെറിയ കാലത്തെ പ്രവർത്തനം കൊണ്ടു തന്നെ ഈ പാർട്ടിയെ തിരികെയെടുക്കാൻ നമ്മുക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ദിരാഭവനിൽ നടന്ന ചടങ്ങിൽ പ്രമുഖ നേതാക്കൾ പങ്കെടുത്തു.
Adjust Story Font
16