കെ.സുന്ദരയുടെ വെളിപ്പെടുത്തല്‍; പൊലീസ് ഇന്ന് കേസ് രജിസ്റ്റർ ചെയ്തേക്കും, മൊഴിയെടുക്കും
എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വി.വി.രമേശനാണ് അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയത്
ബി.ജെ.പി. നേതാക്കൾ പണം നൽകി സ്ഥാനാർഥിയെ പിന്മാറ്റി എന്ന വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ പൊലീസ് ഇന്ന് കേസ് രജിസ്റ്റർ ചെയ്തേക്കും. ബി.ജെ.പി നേതാക്കൾ പണവും ഫോണും നൽകിയതിനാലാണ് നാമനിർദേശ പത്രിക പിൻവലിച്ചതെന്ന് കെ.സുന്ദര വെളിപ്പെടുത്തിയിരുന്നു. കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കുന്ന സംഘവും കെ. സുന്ദരയിൽ നിന്നും മൊഴി എടുക്കുമെന്ന് സൂചന.
എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വി.വി.രമേശനാണ് അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ ബദിയടുക്ക പൊലീസ് ഇന്ന് കേസ് രജിസ്റ്റർ ചെയ്തതേക്കുമെന്ന് വിവരം. സംഭവത്തിൽ സുന്ദരയുടെയും വി.വി രമേശന്‍റെയും മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തി. കൊടകര കുഴൽപ്പണ കേസിൽ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച സുനിൽ നായക്കിനും സംഭവത്തിൽ പങ്കുള്ളതായുള്ള വിവരങ്ങൾ പുറത്ത് വന്നു. മാർച്ച് 21ന് ബി.ജെ.പി നേതാക്കൾ വീട്ടിലെത്തി പണം നൽകിയെന്നാണ് സുന്ദര പൊലീസിന് നൽകിയ മൊഴി.
പണവുമായെത്തിയ സംഘത്തിൽ സുനിൽ നായ്ക്ക് ഉണ്ടായിരുന്നെന്ന് സുന്ദര പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതോടെ കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കുന്ന സംഘവും കാസർകോടെത്തി സുന്ദരയുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന. ബി.ജെ.പി പ്രവർത്തകരുടെ ഭീഷണിയുണ്ടെന്ന പരാതിയെ തുടർന്ന് സുന്ദരയ്ക്ക് സുരക്ഷ ഒരുക്കാൻ പൊലീസ് തീരുമാനിച്ചു. ഒരു എ.എസ്.ഐ രണ്ട് സിവിൽ പൊലീസ് ഓഫീസർമാർ എന്നിവരടങ്ങിയ ടീമിനെയാണ് സുരക്ഷയ്ക്ക് നിയോഗിച്ചത്.
Adjust Story Font
16