Quantcast

ബി.ജെ.പിയുടെ പണമല്ല, വിചിത്രമായ അന്വേഷണമാണ് നടക്കുന്നതെന്ന് കെ.സുരേന്ദ്രന്‍

പണം എവിടെ നിന്നുള്ളതാണെന്ന് അന്വേഷിച്ച് കണ്ടുപിടിക്കട്ടെ. ബി.ജെ.പിയുടെ പണമല്ല എന്നുള്ളതിൽ ഉറച്ച് നിൽക്കുന്നു

MediaOne Logo

Nidhin

  • Updated:

    2021-07-14 07:40:10.0

Published:

14 July 2021 5:40 AM GMT

ബി.ജെ.പിയുടെ പണമല്ല, വിചിത്രമായ അന്വേഷണമാണ് നടക്കുന്നതെന്ന് കെ.സുരേന്ദ്രന്‍
X

കൊടകര ബി.ജെ.പി കള്ളപ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. തൃശൂർ പൊലീസ് ക്ലബിലായിരുന്നു ചോദ്യം ചെയ്യല്‍. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ആദ്യം ഹാജരാകില്ലെന്ന് നിലപാട് എടുത്തെങ്കിലും പിന്നീട് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് സുരേന്ദ്രൻ തന്നെ അറിയിക്കുകയായിരുന്നു.

സ്വർണക്കടത്തിലും സ്ത്രീപീഡനത്തിലും പ്രതിക്കൂട്ടിലായ സർക്കാർ ബി.ജെ.പിയെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. വിചിത്രമായ അന്വേഷണമാണ് നടക്കുന്നത്. പണം എവിടെ നിന്നുള്ളതാണെന്ന് അന്വേഷിച്ച് കണ്ടുപിടിക്കട്ടെ. ബി.ജെ.പിയുടെ പണമല്ല എന്നുള്ളതിൽ ഉറച്ച് നിൽക്കുന്നു. പ്രതികൾ ആരെയൊക്കെ ബന്ധപ്പെട്ടു എന്നല്ലേ അന്വേഷിക്കേണ്ടത്. അന്വേഷണ സംഘത്തിന് തന്നെ അന്വേഷണത്തെ കുറിച്ച് വ്യക്തതയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സർക്കാരിന്‍റെ ഭരണവീഴ്‍ചയിലെ ജനവികാരമാണ് ഗവർണറുടെ ഉപവാസ സമരത്തിലൂടെ പ്രതിഫലിക്കുന്നത്. സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമം നടക്കുന്ന സംസ്ഥാനമായി കേരളം മാറി. സഹായിക്കുന്നതിന് പകരം വ്യാപാരികളെ സർക്കാർ ഉപദ്രവിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്നും സുരേന്ദ്രൻ പറഞ്ഞു.



TAGS :

Next Story