'മിസ് യു ക്യാപ്റ്റന്‍..'; കോവിഡ് വ്യാപനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് കെ സുരേന്ദ്രന്
മുഖ്യമന്ത്രിയുടെ ആറുമണി വാര്‍ത്താസമ്മേളനം കേരളം കൊതിക്കുന്നുണ്ടെന്നും കെ സുരേന്ദ്രന്.
കോവിഡ് വ്യാപനത്തില്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി. സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകാന്‍ കാരണം സര്‍ക്കാരിന്റെ അശാസ്ത്രീയമായ തീരുമാനങ്ങളാണെന്ന് കെ സുരേന്ദ്രന് ട്വിറ്ററില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ ആറുമണി വാര്‍ത്താ സമ്മേളനം കേരളം കൊതിക്കുന്നുണ്ടെന്ന് പരിഹസിച്ച സുരേന്ദ്രന്, ക്യാപ്റ്റനെ മിസ് ചെയ്യുന്നതായും ട്വീറ്റ് ചെയ്തു.
കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ച കാര്യങ്ങളൊന്നും സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ല. അശാസ്ത്രീയമായതും അസംബന്ധം നിറഞ്ഞതുമായ വിലക്കുകള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നതു വഴി ജനങ്ങള്‍ ബുദ്ധിമുട്ടിലാണെന്ന് സുരേന്ദ്രന് കുറ്റപ്പെടുത്തി.
കേരളത്തിലെ ടി.പി.ആര് എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണ്. ദേശീയ ശരാശരിയേക്കാള്‍ പതിന്മടങ്ങാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പി.ആര് വര്‍ക്കുകള്‍ ഒന്നും വീഴ്ച്ച മറച്ചുവെക്കാന്‍ പരിഹാരമല്ലെന്നും കെ സുരേന്ദ്രന് ട്വിറ്ററില്‍ കുറിച്ചു.
The #COVID19 figures in Kerala is skyrocketing. In the last 24 hours, the state recorded 31,445 new cases, 215 fatalities, and TRP is at an all-time high of 19.03%. The test positivity of Kerala is twelve times higher than the national average. Where are we heading to?
— K Surendran (@surendranbjp) August 25, 2021
The @vijayanpinarayi regime is wholly responsible for the #COVID19 situation in Kerala. The state miserably failed to implement the directions given by the @MoHFW_INDIA. The people of Kerala are suffering due to the unscientific and absurd restrictions imposed by the state govt.
— K Surendran (@surendranbjp) August 25, 2021
Dear CM @vijayanpinarayi,
— K Surendran (@surendranbjp) August 25, 2021
PR work won't quell #COVID19.
ഒരു ആറുമണി വാർത്താസമ്മേളനം കേരളം കൊതിക്കുന്നു.
— K Surendran (@surendranbjp) August 25, 2021
Miss you Captain….
— K Surendran (@surendranbjp) August 25, 2021
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുകയാണ്. 31,445 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. 19 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
Adjust Story Font
16