Quantcast

'കെ. സുരേന്ദ്രനെ ബി.ജെ.പി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റില്ല'; കേരളത്തിൽ നേതൃമാറ്റമില്ലെന്ന് പ്രകാശ് ജാവ്‌ദേക്കർ

ഡിസംബർ 31ന് സുരേന്ദ്രന്റെ കാലാവധി അവസാനിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    7 Jan 2023 7:55 AM GMT

കെ. സുരേന്ദ്രനെ ബി.ജെ.പി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റില്ല; കേരളത്തിൽ നേതൃമാറ്റമില്ലെന്ന് പ്രകാശ് ജാവ്‌ദേക്കർ
X

ന്യൂഡൽഹി: കെ. സുരേന്ദ്രനെ ബി.ജെ.പി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിൽ മാറ്റമുണ്ടാകുമെന്നത് വ്യാജപ്രചാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയാണ് പ്രകാശ് ജാവദേക്കർ.

2024 ലോക്സഭാ തെരഞ്ഞെടുപ്പ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ തന്നെയാകും ബി.ജെ.പി നേരിടുക. സംസ്ഥാനത്തെ ഒരു നേതാവിനെയും നിലവിൽ മാറ്റില്ല. സി.പി.എമ്മും യു.ഡി.എഫും നടത്തുന്നത് വ്യാജ പ്രചാരണമാണ്. ബൂത്ത് മുതൽ മുഴുവൻ കമ്മിറ്റികളും വിപുലീകരിക്കുമെന്നും ജാവദേക്കർ അറിയിച്ചു.

ഡിസംബർ 31ന് സുരേന്ദ്രന്റെ കാലാവധി അവസാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ ബി.ജെ.പി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്ന തരത്തിൽ വാർത്തകൾ വന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ പരാജയം നേരിട്ടതിനു പുറമെ പാർട്ടിയിൽ തുടരുന്ന കടുത്ത വിഭാഗീയത അവസാനിപ്പിക്കുന്നതിൽ സുരേന്ദ്രനു വീഴ്ച സംഭവിച്ചതായും നേതൃത്വം വിലയിരുത്തുന്നുണ്ട്. ഇതോടൊപ്പം കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിലും നേതൃത്വത്തിനു പിഴച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.

Summary: 'K Surendran will not be removed from the post of Kerala BJP president': Clarifies Former Union Minister Prakash Javadekar

TAGS :

Next Story