കേരളം ഇന്ധനനികുതി കുറച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തും :കെ സുരേന്ദ്രന്‍
പിണറായി സര്‍ക്കാരിന്‍റേത് മനുഷ്യത്വരഹിതമായ നടപടിയെന്ന് സുരേന്ദ്രന്‍
കേരളം ഇന്ധനനികുതി കുറച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. കേന്ദ്രത്തിനെതിരെ വ്യാപ്ക പ്രചരണം നടത്തിയ പിണറായി സർക്കാരിന്‍റെ കാപട്യമാണ് ഇപ്പോള്‍ വെളിപ്പെട്ടത്. നികുതി കുറക്കില്ലെന്ന പ്രഖ്യാപനത്തിലൂടെ പാവപ്പെട്ട ജനങ്ങളോടുള്ള മനുഷ്യത്വ രഹിതമായ നടപടിയാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേന്ദ്രം കുറച്ചാൽ കുറക്കാമെന്ന് പറഞ്ഞ സർക്കാർ എന്ത് കൊണ്ടാണ് ഇപ്പോള്‍ പിറകിലേക്ക് പോയത്. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇന്ധനവില കുറച്ചില്ലെങ്കിൽ ബഹുജനങ്ങളെ തെരുവിലിറക്കി ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളം ഇന്ധനനികുതി കുറക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് പറഞ്ഞിരുന്നു. നികുതി കുറയ്ക്കാന്‍ കേരളത്തിന് പരിമിതിയുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ വർഷം മാത്രം കേരളത്തിനുള്ള വിഹിതമായ 6400 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. 30 രൂപയിലധികമാണ് കേന്ദ്രം ഇന്ധനവില വർധിപ്പിച്ചത്. കേന്ദ്രത്തിന്‍റേത് പോക്കറ്റടിക്കാരന്‍റെ രീതിയാണെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16